Latest NewsNewsFootballSports

കലണ്ടർ വർഷം കൂടുതൽ ഗോളുകൾ; റെക്കോർഡിട്ട് ബയേൺ മ്യൂണിക്

മ്യൂണിക്: ബുണ്ടസ് ലീഗയിൽ അർമിന ബെലഫീൾഡിന്റെ പ്രതിരോധ പൂട്ടിനെ മറികടന്നു കലണ്ടർ വർഷം കൂടുതൽ ഗോളുകൾ നേടി ബയേൺ മ്യൂണിക്. കോവിഡ് ബാധ കാരണം ടീമിലെ പല താരങ്ങളും ഇല്ലാതെയാണ് ബയേൺ കളത്തിലിറങ്ങിയത്. 75 ശതമാനത്തിൽ അധികം സമയം പന്ത് കൈവശം വക്കുകയും ഇരുപതിലധികം ഷോട്ടുകൾ ഉതിർക്കുകയും ചെയ്തു വലിയ ആധിപത്യമാണ് മത്സരത്തിൽ ബയേൺ കാഴ്ച വച്ചത്.

മത്സരത്തിന്റെ രണ്ടാം പകുതിയിലെ 71-മത്തെ മിനിറ്റിൽ മുള്ളറിന്റെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് ഉഗ്രൻ ഒരു അടിയിലൂടെ ലക്ഷ്യം കണ്ട ലിറോയ്‌ സാനെ ബയേണിനു ജയം സമ്മാനിക്കുകയായിരുന്നു. സാനെയുടെ ഗോളോടെ ഒരു കലണ്ടർ വർഷം ബുണ്ടസ് ലീഗയിൽ ഏറ്റവും കൂടുതൽ ഗോൾ അടിക്കുന്ന ടീമായി ബയേൺ മാറി.

Read Also:-ശരീരഭാരം കുറയ്ക്കാൻ ‘തേനും നാരങ്ങ നീരും’

44 വർഷം മുമ്പുള്ള കോളിന്റെ റെക്കോർഡാണ് ബയേൺ മറികടന്നത്. 102 ഗോളുകളാണ് ഈ വർഷം മാത്രം ബുണ്ടസ് ലീഗയിൽ ബയേൺ അടിച്ചത്. ജയത്തോടെ ലീഗിൽ ഡോർട്ട്മുണ്ടിനെ രണ്ടാമതാക്കി ബയേൺ ഒന്നാം സ്ഥാനവും തിരിച്ചു പിടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button