Latest NewsNewsIndiaCrime

ഉച്ചയ്ക്ക് കിടന്നുറങ്ങിയതിന് മര്‍ദ്ദിച്ചു, പെണ്‍കുഞ്ഞ് ജനിച്ചതോടെ ഭര്‍ത്താവും ഉപേക്ഷിച്ചു: പരാതിയുമായി യുവതി

ആദ്യമായി ഭര്‍ത്താവ് മര്‍ദ്ദിച്ചപ്പോള്‍ യുവതി കഡി പൊലീസില്‍ പരാതി നല്‍കിയിരുന്നു

അഹമ്മദാബാദ്: ഉച്ചയ്ക്ക് കിടന്നുറങ്ങിയതിന് ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിച്ചെന്ന പരാതിയുമായി യുവതി. ഷഹിബാഗ് സ്വദേശിയായ ഇരുപത്തിനാലുകാരിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരില്‍ തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും തുടര്‍ന്ന് ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു.

Read Also : കൊച്ചിയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു: ഇടയ്ക്ക് വച്ച് കാറില്‍ കയറിയ യുവാവിനെ കാണാനില്ല, അന്വേഷണം ആരംഭിച്ചു

2016ല്‍ ആയിരുന്നു യുവതിയും കഡി സ്വദേശിയുമായുള്ള വിവാഹം നടന്നത്. ഭര്‍തൃവീട്ടുകാര്‍ ആദ്യം മുതല്‍ തന്റെ ഉച്ചയുറക്കത്തെ എതിര്‍ത്തിരുന്നെന്നും പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നതിനാല്‍ ഉച്ചയ്ക്ക് ഉറങ്ങുമായിരുന്നെന്നും അവര്‍ പരാതിയില്‍ പറയുന്നു. ആദ്യമായി ഭര്‍ത്താവ് മര്‍ദ്ദിച്ചപ്പോള്‍ യുവതി കഡി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി ഒത്തുതീര്‍പ്പാക്കിയതോടെ വീണ്ടും ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങി.

2017 സെപ്റ്റംബര്‍ 18ന് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ വീണ്ടും പ്രശ്‌നങ്ങള്‍ വര്‍ധിച്ചു. ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ ഉപദ്രവിച്ചിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. സമുദായ നേതാക്കള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫെബ്രുവരി ഏഴിന് ഭര്‍ത്താവ് തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഭര്‍തൃവീട്ടുകാര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button