Latest News

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്കായി വിമാനത്താവളത്തില്‍ കൗണ്ടര്‍ തുറന്ന് ദേ​വ​സ്വം ബോ​ര്‍​ഡ്

ആ​ഭ്യ​ന്ത​ര ടെ​ര്‍​മി​ന​ലി​ലെ അ​റൈ​വ​ല്‍ ഭാ​ഗ​ത്താ​ണ് കൗ​ണ്ട​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നത്

നെ​ടു​മ്പാശ്ശേ​രി: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് സ​ഹാ​യം ഒ​രു​ക്കാ​ന്‍ കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​ത്യേ​ക കൗ​ണ്ട​ര്‍ ആരംഭിച്ചു. ആ​ഭ്യ​ന്ത​ര ടെ​ര്‍​മി​ന​ലി​ലെ അ​റൈ​വ​ല്‍ ഭാ​ഗ​ത്താ​ണ് കൗ​ണ്ട​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നത്.

ധ​ന​ല​ക്ഷ്മി ബാ​ങ്കാ​ണ് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നു​വേ​ണ്ടി കൗ​ണ്ട​ര്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​ത്. സ​ന്നി​ധാ​ന​ത്തു​ നി​ന്ന്​ ല​ഭി​ക്കു​ന്ന അ​പ്പം, അ​ര​വ​ണ പ്ര​സാ​ദ​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യും നെ​യ്യ​ഭി​ഷേ​ക​ത്തി​നു​ വേ​ണ്ടി​യു​മു​ള്ള കൂ​പ്പ​ണു​ക​ള്‍ കൗ​ണ്ട​റു​ക​ളി​ല്‍​ നി​ന്ന് ലഭിക്കും. തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ളും കൗ​ണ്ട​റി​ല്‍​ നി​ന്ന് ല​ഭ്യമാണ്.

Read Also : കാ​റി​ന് തീപിടിച്ചു : സംഭവം ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന്​ മു​ന്നി​ൽ വെച്ച്

ഉദ്ഘാടന ച​ട​ങ്ങി​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട് ഡ​യ​റ​ക്ട​ര്‍ എ.​സി.​കെ. നാ​യ​ര്‍, എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ എ.​എം. ഷ​ബീ​ര്‍, ഓ​പ​റേ​ഷ​ന്‍​സ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സി. ​ദി​നേ​ശ് കു​മാ​ര്‍, ദേ​വ​സ്വം ബോ​ര്‍​ഡ് ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ ജി. ​കൃ​ഷ്ണ​കു​മാ​ര്‍, ധ​ന​ല​ക്ഷ്മി ബാ​ങ്ക് റീ​ജ​ന​ല്‍ ഹെ​ഡ് പി. ​രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button