Latest NewsUAENewsInternationalGulf

ദേശീയ ദിന അവധി: ഭാരവാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി അബുദാബി

അബുദാബി: ദേശീയ ദിന അവധി ദിവസങ്ങളിൽ ട്രക്ക്, ട്രെയ്‌ലർ, തൊഴിലാളി ബസ് ഉൾപ്പെടെ ഭാരവാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി അബുദാബി. നാലാം തീയതി പുലർച്ചെ 5 വരെയാണ് ഭാരവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ശുചീകരണ വാഹനങ്ങൾക്ക് ഇളവ് നൽകിയിട്ടുണ്ട്.

Read Also: പെരിയ ഇരട്ടക്കൊലക്കേസ്: അഞ്ച് സി പി എം പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സിബിഐ

അവധി ദിവസങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. അതേസമയം ഖോർഫക്കാൻ നഗരത്തിലൂടെ ട്രക്കുകൾ കടന്ന് പോകുന്നതിന് വിലക്ക്. ഷാർജാ പോലീസാണ് വിലക്കേർപ്പെടുത്തിയത്. യുഎഇയുടെ 50 -ാം ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് നടപടി. നാലു ദിവസത്തേക്കാണ് വിലക്ക്. നഗരത്തിലെ ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനായാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചതെന്ന് ഷാർജ പോലീസ് അറിയിച്ചു.

2021 നവംബർ 30 മുതൽ ഡിസംബർ 3 വരെ ഖോർഫക്കാൻ നഗരത്തിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. 2021 ഡിസംബർ 4 മുതൽ ട്രാഫിക് സാധാരണ നിലയിൽ തുടരും. ഡ്രൈവർമാരോട് റോഡുകളിൽ ജാഗ്രത പുലർത്താനും, ഈ അറിയിപ്പ് കർശനമായി പാലിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിരിക്കുന്നത്.

Read Also: സംയോജിത ശിശു സംരക്ഷണ പദ്ധതിയിൽ ഒഴിവ്: ഡിസംബർ 24 വരെ അപേക്ഷിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button