MalappuramKeralaNattuvarthaLatest NewsNews

കൊ​ല​പാ​ത​കമടക്കം നിരവധി കേസികളിലെ പ്രതിയായ തളിപ്പറമ്പ് സ്വദേശി താനൂരിൽ അറസ്റ്റിൽ

കൊ​ല​പാ​ത​കം, ക​വ​ർ​ച്ച, ക​ഞ്ചാ​വ് ക​ട​ത്ത്​ തു​ട​ങ്ങി​യ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ

താ​നൂ​ർ: 25 ഓ​ളം കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി താനൂരിൽ പി​ടി​യി​ൽ. ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി ച​പ്പാ​ൻ​റ​ക​ത്ത്​ വീ​ട്ടി​ൽ അ​ലി അ​ക്ബ​​റി​നെ​യാ​ണ്​ (38) ഊ​ട്ടി മ​ഞ്ചാ​കൗ​റ​യി​ലെ അ​ണ്ണ കോ​ള​നി​യി​ൽ​ നി​ന്ന്​ താ​നൂ​ർ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. കൊ​ല​പാ​ത​കം, ക​വ​ർ​ച്ച, ക​ഞ്ചാ​വ് ക​ട​ത്ത്​ തു​ട​ങ്ങി​യ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.

താ​നാ​ളൂ​രി​ലെ മ​ൻ​സൂ​റിന്റെ വ​ട്ട​ത്താ​ണി​യി​ലെ ബെ​സ്​​റ്റ്​ വേ ​മൊ​ബൈ​ൽ​സി​​ൽ ​നി​ന്ന്​ ഫോ​ണു​ക​ളും ക​മ്പ്യൂ​ട്ട​റും റീ​ചാ​ർ​ജ് കൂ​പ്പ​ണു​ക​ളും 9500 രൂ​പ​യും ക​വ​ർ​ന്ന പ​രാ​തി​യി​ൽ താ​നൂ​ർ പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ്​ മ​ല​പ്പു​റം സൈ​ബ​ർ സെ​ൽ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. അ​ലി അ​ക്ബ​റി​നെ​തി​രെ കാ​സ​ർ​​ഗോഡെ ഹോ​സ്ദു​ർ​ഗ്, നീ​ലേ​ശ്വ​രം, ക​ണ്ണൂ​രി​ലെ ആ​ല​ക്കോ​ട്, വ​യ​നാ​ട്ടി​ലെ മീ​ന​ങ്ങാ​ടി, മാ​ന​ന്ത​വാ​ടി, മ​ല​പ്പു​റ​ത്തെ പൊ​ന്നാ​നി, മ​ഞ്ചേ​രി, പെ​രു​മ്പ​ട​പ്പ്, ഇ​ടു​ക്കി​യി​ലെ നെ​ടു​ങ്ക​ണ്ടം, പെ​രി​ങ്ങാ​വ് പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ൽ 25 ഓ​ളം കേ​സു​ക​ളു​ണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Read Also : നീരൊഴുക്ക് കുറഞ്ഞു : മുല്ലപ്പെരിയാര്‍ ഡാമിലെ അഞ്ച് ഷട്ടറുകള്‍ അടച്ചു

താ​നൂ​ർ ഡി​വൈ.​എ​സ്.​പി മൂ​സ വ​ള്ളി​ക്കാ​ടന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​സ്‌​പെ​ക്ട​ർ ജീ​വ​ൻ ജോ​ർ​ജ്, സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​ൻ. ശ്രീ​ജി​ത്ത്‌, സി.​പി.​ഒ​മാ​രാ​യ സ​ലേ​ഷ്, സ​ബ​റു​ദ്ദീ​ൻ വി​പി​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button