IdukkiKeralaNattuvarthaLatest NewsNews

രാ​ത്രി ഷ​ട്ട​റു​ക​ള്‍ തുറക്കരുതെന്ന് കേരളം : പി​ന്നാ​ലെ നാ​ലു ഷ​ട്ട​റു​ക​ള്‍ കൂ​ടി തു​റ​ന്ന് ത​മി​ഴ്‌​നാ​ട്

മു​ല്ല​പ്പെ​രി​യാ​ര്‍ ഡാമിലെ ഷ​ട്ട​റു​ക​ള്‍ രാ​ത്രി തു​റ​ക്ക​രു​തെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം മു​ഖ​വി​ല​യ്ക്ക് എ​ടു​ക്കാ​തെയാണ് തമിഴ്നാടിന്റെ നടപടി

ഇ​ടു​ക്കി: ത​മി​ഴ്‌​നാ​ട് മു​ല്ല​പ്പെ​രി​യാ​ര്‍ ഡാമിലെ നാ​ലു ഷ​ട്ട​റു​ക​ള്‍ കൂ​ടി തു​റ​ന്നു. മു​ല്ല​പ്പെ​രി​യാ​ര്‍ ഡാമിലെ ഷ​ട്ട​റു​ക​ള്‍ രാ​ത്രി തു​റ​ക്ക​രു​തെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം മു​ഖ​വി​ല​യ്ക്ക് എ​ടു​ക്കാ​തെയാണ് തമിഴ്നാടിന്റെ നടപടി.

നേ​ര​ത്തെ ര​ണ്ടു ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി​യി​രു​ന്നു. തുടർന്ന് ഇ​ന്ന​ലെ രാ​ത്രി ഒ​ന്‍​പ​തു​മ​ണി​ക്ക് ശേ​ഷം വീണ്ടും നാ​ലു ഷ​ട്ട​റു​ക​ള്‍ കൂ​ടി ഉ​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ ആ​റു ഷ​ട്ട​റു​ക​ളാ​ണ് ഉ​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്.

Read Also : ശ​ക്ത​മാ​യ മ​ഴ​ : മു​ന്ന​റി​യി​പ്പി​ല്ലാ​തെ മു​ല്ല​പ്പെ​രി​യാ​ർ ഡാം ​തു​റ​ന്നുവി​ട്ടു

ജ​ല​നി​ര​പ്പ് 142 അ​ടി​ക്കു മു​ക​ളി​ല്‍ എ​ത്തി​യ​തോ​ടെ, ഒ​ഴു​കി​യെ​ത്തു​ന്ന അ​ത്ര​യും വെ​ള്ളം ത​മി​ഴ്‌​നാ​ട് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ക​യാ​യി​രു​ന്നു. വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് കനത്ത മ​ഴ പെയ്ത് നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യതോ​ടെ​യാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​ത്.

രാ​ത്രി​കാ​ല​ത്ത് ഷ​ട്ട​ര്‍ തു​റ​ന്നാ​ല്‍ കേ​ര​ള​ത്തി​ന് മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ സ്വീ​ക​രി​ക്കാ​ന്‍ പ​രി​മി​തി​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് ജ​ല​വി​ഭ​വ വ​കു​പ്പു​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button