Latest NewsNewsLife StyleFood & CookeryHealth & Fitness

വെട്ടിയിട്ട വാഴപ്പിണ്ടി വെറുതെ കളയണ്ട: അടിപൊളി ജ്യൂസ് തയാറാക്കാം

കുലവെട്ടിയാൽ വാഴപ്പിണ്ടി വെറുതെ കളയേണ്ട. വാഴപ്പിണ്ടികൊണ്ട്​ രുചിയൂറും ഭക്ഷണ വിഭവങ്ങൾ ഉണ്ടാക്കാം. പോഷക സമൃദ്ധമായ വാഴപ്പിണ്ടി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ നിരവധിയാണ്​. വൃക്കയിൽ കല്ല് ഉണ്ടാകുന്നതിനെ തടയുന്നതിനും മൂത്രനാളിയിലെ അണുബാധ മൂലമുള്ള വേദന അകറ്റാനും വാഴപ്പിണ്ടി ജ്യൂസ് ഉത്തമമാണ്.

ജീവകം ബി ആറ്​ ധാരാളം അടങ്ങിയ വാഴപ്പിണ്ടി ഇരുമ്പിന്‍റെയും കലവറ ആണ്. പൊട്ടാസ്യവും ധാരാളം അടങ്ങിയതിനാൽ കൊളസ്ട്രോളും ഉയർന്ന രക്തസമ്മർദവും നിയന്ത്രിക്കുന്നു. ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും വാഴപ്പിണ്ടി ജ്യൂസ് സഹായിക്കുന്നു. ധാരാളം നാരുകൾ അടങ്ങിയതിനാൽ ദഹനത്തിനും ഏറെ സഹായകമാണ്.

പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ റിക്രൂട്ട്‌മെന്റ്: കോടികള്‍ തട്ടിയെടുത്ത കേസിൽ രണ്ടുപേര്‍ പിടിയില്‍

വാഴപ്പിണ്ടി ജ്യൂസ് പതിവായി കഴിക്കുന്നത് ശരീരത്തിന്‍റെ ആസിഡ് നില നിയന്ത്രിക്കുന്നതിനും നെഞ്ചെരിച്ചിൽ, വയറ്റിലെ അസ്വസ്ഥത എന്നിവയിൽ നിന്ന് ആശ്വാസമേകാനും സഹായകമാണ്.

വാഴപ്പിണ്ടി ജ്യൂസ്​ തയ്യാറാക്കുന്ന വിധം;

വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്‌സിയില്‍ അടിച്ചെടുത്തു വേണ്ട വെള്ളവും ചേർത്ത്​ ജ്യൂസായി ഉപയോഗിക്കാം. സ്വാദിന് തേനും ഏലക്കയും ചേർക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ട് ഗുണങ്ങളേറെയാണ്. പ്രമേഹത്തിനുള്ള നല്ലൊരു ഔഷധമായും ഈ ജ്യൂസ്​ ഉപയോഗിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button