Jobs & VacanciesLatest NewsEducationCareerEducation & Career

അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്: അപേക്ഷ ക്ഷണിച്ചു

ജില്ലാ ശുചിത്വമിഷനില്‍ നിലവില്‍ ഒഴിവുള്ള അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസയോഗ്യത: ബി.ടെക്ക് സിവില്‍ എന്‍ജിനീയറിംഗ്, എം.ടെക്ക് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിംഗ് അഭിലഷണീയം.

Read Also : നെടുമങ്ങാട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിച്ചു

നിശ്ചിത യോഗ്യതയുള്ളവര്‍ ഈ മാസം 19ന് വൈകിട്ട് അഞ്ചിന് മുമ്പായി വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ശുചിത്വമിഷന്‍, 1-ാം നില, കിടാരത്തില്‍ ക്രിസ് ടവര്‍, സ്റ്റേഡിയം ജംഗ്ഷനു സമീപം, പത്തനംതിട്ട എന്ന വിലാസത്തില്‍ അയയ്ക്കണം.

ശുചിത്വ-മാലിന്യ സംസ്‌ക്കരണരംഗത്ത് മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 9633754411, 8129557741.

 

shortlink

Related Articles

Post Your Comments


Back to top button