Jobs & VacanciesLatest NewsEducationCareerEducation & Career

എഫ്.ആര്‍.പി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്ക് കോളേജില്‍ നടത്തുന്ന ഫൈബര്‍ റീ ഇന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്.ആര്‍.പി) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷമാണ് കോഴ്സിന്റെ കാലാവധി. ഡിസംബര്‍ 15 വൈകിട്ട് നാല് മണി വരെ അപേക്ഷ സമര്‍പ്പിക്കാം.

Read Also : ഇനി ഗേള്‍സ് ഒണ്‍ലിയല്ല: മടപ്പള്ളി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പ്രവേശനം

അപേക്ഷകര്‍ എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യതയോടൊപ്പം മെഷിനിസ്റ്റ്, ഫിറ്റര്‍, പ്ലാസ്റ്റിക് പ്രൊസസിംഗ് ഓപ്പറേറ്റര്‍, ഫൗണ്‍റി മാന്‍, ടൂള്‍ ആന്റ് ഡൈമേക്കര്‍ (ജിഗ്സ് ആന്റ് ഫിക്സ്ച്ചേര്‍സ്), ടൂള്‍ ആന്റ് ഡൈമേക്കര്‍ (ഡൈസ് ആന്റ് മോള്‍ഡ്) എന്നീ ട്രേഡുകളില്‍ ഏതെങ്കിലും ഐടിഐ പാസായവരോ അല്ലെങ്കില്‍ ഫിറ്റിംഗ്/ കാര്‍പെന്ററി/ ടര്‍ണിംഗ് ട്രേഡ് എന്നിവയില്‍ ടി.എച്ച്.എസ്.എല്‍.സി പാസായവരോ ആയിരിക്കണം.

60 രൂപയാണ് അപേക്ഷ ഫോമിന്റെ വില. എസ്.എസി, എസ്.ടി വിഭാഗക്കാര്‍ക്ക് 30 രൂപ. 25 വയസാണ് ഉയര്‍ന്ന പ്രായപരിധി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cpt.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ ഫോണ്‍ 0471-2360391.

shortlink

Related Articles

Post Your Comments

Related Articles


Back to top button