ThrissurLatest NewsKeralaNattuvarthaNews

കഞ്ചാവ് വിൽപന : രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ

തൃ​ശൂ​ര്‍ കൊ​ട​ക​ര സ്വ​ദേ​ശി ചെ​ങ്ങി​ണി​യാ​ട​ന്‍ എ​ബി​ന്‍ (23), ചാ​ല​ക്കു​ടി കു​റ്റി​ക്കാ​ട് സ്വ​ദേ​ശി പു​ലി​ക്ക​ന​ത്ത് അ​ഭി​ജി​ത് (19) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്

പൂ​ക്കോ​ട്ടും​പാ​ടം: ക​ഞ്ചാ​വ് വിൽപന നടത്തിയ രണ്ട് യു​വാ​ക്ക​ൾ അറസ്റ്റിൽ. ര​ണ്ടു കി​ലോ ക​ഞ്ചാ​വ് ഇ​വ​രി​ല്‍​ നി​ന്ന്​ പി​ടി​കൂ​ടി. തൃ​ശൂ​ര്‍ കൊ​ട​ക​ര സ്വ​ദേ​ശി ചെ​ങ്ങി​ണി​യാ​ട​ന്‍ എ​ബി​ന്‍ (23), ചാ​ല​ക്കു​ടി കു​റ്റി​ക്കാ​ട് സ്വ​ദേ​ശി പു​ലി​ക്ക​ന​ത്ത് അ​ഭി​ജി​ത് (19) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പൂ​ക്കോ​ട്ടും​പാ​ടം എ​സ്.​ഐ രാ​ജേ​ഷ് ആ​യോ​ട​നും സം​ഘ​വും ആണ് പ്രതികളെ പിടികൂടിയത്.

കോ​യ​മ്പ​ത്തൂ​രി​ല്‍​ നി​ന്ന്​ വാ​ങ്ങി നി​ല​മ്പൂ​രി​ലെ ചി​ല്ല​റ വി​ല്‍​പ​ന​ക്കാ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​തെ​ന്ന് പ്ര​തി​ക​ള്‍ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പി​ടി​യി​ലാ​യ എ​ബി​ന്‍ ക​ഞ്ചാ​വ്, ക​ള​വ് തു​ട​ങ്ങി​യ കേ​സു​ക​ളി​ലെ പ്ര​തി പ​ട്ടി​ക​യി​ലു​ള്ള​യാ​ളാ​ണ്.

Read Also : ഓ​ട്ടോ​റി​ക്ഷ​യി​ല്‍ മ​ദ്യ വി​ല്‍​പ​ന : യുവാവ് അറസ്റ്റിൽ

പൂ​ക്കോ​ട്ടും​പാ​ടം പൊ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സി.​എ​ന്‍. സു​കു​മാ​ര​ന്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് അ​മ​രമ്പ​ലം നി​ല​മ്പതി​യി​ല്‍ വെ​ച്ചാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി ഒമ്പ​തോ​ടെ പൊ​ലീ​സ് ഇ​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. എ​സ്.​ഐ​മാ​രാ​യ കെ. ​ബ​ഷീ​ര്‍, എം. ​അ​സൈ​നാ​ര്‍, സി.​പി.​ഒ​മാ​രാ​യ അ​ഭി​ലാ​ഷ് കൈ​പ്പി​നി, കെ.​ടി. ആ​ശി​ഫ് അ​ലി, ടി​നി​ബി​ന്‍ ദാ​സ്, ജി​യോ ജേ​ക്ക​ബ്, വി​ഷ്ണു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ നി​ലമ്പൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button