IdukkiKeralaNattuvarthaLatest NewsNews

മു​ല്ല​പ്പെ​രി​യാ​ർ ഡാമിൽ ജ​ല​നി​ര​പ്പ് താ​ഴ്ന്നു : ഒ​ന്നൊ​ഴി​കെ എ​ല്ലാ ഷ​ട്ട​റു​ക​ളും അ​ട​ച്ചു

വെ​ള്ളി​യാ​ഴ്ച രാ​ത്രി 11-ന് ​ഒ​ൻ​പ​ത് ഷ​ട്ട​റു​ക​ൾ തു​റ​ന്ന് പു​റ​ത്തേ​യ്ക്ക് ഒ​ഴു​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് വീ​ണ്ടും കൂ​ട്ടി​യി​രു​ന്നു

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ ഡാമിൽ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തോ​ടെ ഒ​ന്ന് ഒ​ഴി​കെ എ​ല്ലാ ഷ​ട്ട​റു​ക​ളും അ​ട​ച്ചു. ഇന്ന് അതിരാവിലെയാണ് ഷ​ട്ട​റു​ക​ൾ അ​ട​ച്ച​ത്. ഡാമിലെ ജ​ല​നി​ര​പ്പ് 141.95 അ​ടി​യാ​യി കുറഞ്ഞു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 11-ന് ​ഒ​ൻ​പ​ത് ഷ​ട്ട​റു​ക​ൾ തു​റ​ന്ന് പു​റ​ത്തേ​യ്ക്ക് ഒ​ഴു​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് വീ​ണ്ടും കൂ​ട്ടി​യി​രു​ന്നു. സ്പി​ൽ​വേ​യു​ടെ ഒ​ൻ​പ​ത് ഷ​ട്ട​റു​ക​ൾ 60 സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ർ​ത്തി സെ​ക്ക​ന്‍റി​ൽ 7211 ഘ​ന​യ​ടി വെ​ള്ള​മാ​ണ് പു​റ​ത്തേ​യ്ക്ക് ഒ​ഴു​ക്കി​യ​ത്. രാ​ത്രി പ​ത്തി​ന് ഏ​ഴ് ഷ​ട്ടറു​ക​ൾ ഉ​യ​ർ​ത്തി സെ​ക്ക​ന്‍റി​ൽ 5,600 ഘ​ന​യ​ടി വെ​ള്ളം തു​റ​ന്നു​വി​ട്ടി​രു​ന്നു.

Read Also : ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലി​​രു​​ന്ന ആ​​ൾ റോ​​ഡി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ

സെ​ക്ക​ന്‍റി​ൽ 3246 ഘ​ന​യ​ടി വെ​ള്ളം രാ​ത്രി ഏ​ഴ​ര മു​ത​ൽ തു​റ​ന്നു​വി​ട്ടി​രു​ന്നു. ഇ​താ​ണ് പി​ന്നീ​ട് ത​വ​ണ​ക​ളാ​യി ഉ​യ​ർ​ത്തി​യ​ത്. കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ് നൽകാതെ ഷട്ടറുകൾ തുറന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button