Latest NewsNewsIndia

‘കാണാന്‍ സുന്ദരിയാണെങ്കിലും വിവരമില്ലല്ലോ’: ബിജെപി വനിതാ എംഎല്‍എയെ പരിഹസിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍

മുഖ്യമന്ത്രിയുടെ പരാമര്‍ശം തന്നെ വേദനിപ്പിച്ചെന്ന് എംഎല്‍എ നിക്കി ഹെംബ്രോം ബിജെപി നേതൃത്വത്തോട് പരാതിപ്പെട്ടു

പട്‌ന: ബിജെപിയുടെ വനിതാ എംഎല്‍എയെ പരിഹസിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ‘കാണാന്‍ നിങ്ങള്‍ സുന്ദരിയാണ്, വിവരമില്ലല്ലോ’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. മുഖ്യമന്ത്രിയുടെ പരാമര്‍ശം തന്നെ വേദനിപ്പിച്ചെന്ന് എംഎല്‍എ നിക്കി ഹെംബ്രോം ബിജെപി നേതൃത്വത്തോട് പരാതിപ്പെട്ടു.

Read Also : ഒമിക്രോണ്‍: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം: രാജ്യത്ത് 3 സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിച്ചു

ബിഹാറിലെ എന്‍ഡിഎ നിയമസഭാ കക്ഷി യോഗത്തിലായിരുന്നു വിവാദ പരാമര്‍ശം. കാട്ടുപൂക്കളില്‍ നിന്നു ‘മഹുവ’ മദ്യമുണ്ടാക്കിയിരുന്ന ആദിവാസികള്‍ക്ക് മദ്യനിരോധനത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായതിനാല്‍ പകരം തൊഴില്‍ നല്‍കണമെന്ന ഗോത്ര വിഭാഗത്തില്‍ നിന്നുള്ള വനിതാ എംഎല്‍എയുടെ ആവശ്യമാണ് മുഖ്യമന്ത്രിയെ ചൊടുപ്പിച്ചത്. നിങ്ങള്‍ വളരെ സുന്ദരിയാണ്, തങ്ങള്‍ ആദിവാസികള്‍ക്കായി എന്താണ് ചെയ്തതെന്ന് നിങ്ങള്‍ക്കറിയാമെന്ന് അദ്ദേഹം വനിതാ എംഎല്‍എയോട് പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി തെറ്റായി വിചാരിച്ചു കൊണ്ട് പറഞ്ഞതല്ലെന്ന് എന്‍ഡിഎ യോഗത്തില്‍ പങ്കെടുത്ത ചില എംഎല്‍എമാരും മന്ത്രിമാരും പറഞ്ഞു. കാര്യം വിശദീകരികരിക്കാനാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. അതിനെ തെറ്റായി ചിത്രീകരിക്കുകയാണെന്ന് ചിലര്‍ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button