Latest NewsMenNewsWomenLife StyleHealth & Fitness

തടി കുറയ്ക്കാന്‍ ഓട്‌സ് ഉപ്പു ചേര്‍ത്ത് രാവിലെ 11 ന് കഴിക്കൂ

ധാരാളം നാരുകളടങ്ങിയ ഓട്‌സ് പ്രമേഹം മുതല്‍ കൊളസ്‌ട്രോള്‍ വരെ കുറയ്ക്കാന്‍ ഏറെ നല്ലതാണ്

ആരോഗ്യകരമായ ഭക്ഷണത്തില്‍ പെട്ട ഒന്നാണ് ഓട്‌സ്. കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ക്കു വരെ ഏതു രോഗാവസ്ഥയിലും രണ്ടാമതൊന്ന് ആലോചിയ്ക്കാതെ കഴിയ്ക്കാവുന്ന ഒരു ഭക്ഷണമാണിത്. ധാരാളം നാരുകളടങ്ങിയ ഓട്‌സ് പ്രമേഹം മുതല്‍ കൊളസ്‌ട്രോള്‍ വരെ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

ഓട്‌സിൽ മാംഗനീസ്, ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പര്‍, അയേണ്‍, സിങ്ക്, ഫോളേറ്റ്, വൈറ്റമിന്‍ ബി1, ബി5 തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്. കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ ബി3 എന്നീ ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ടൈപ്പ് 2 ഡയബെറ്റിസിനുള്ള നല്ലൊരു പരിഹാരമാണ് ഓട്‌സ്.

Read Also : അറിയാം ചീരയുടെ പോഷക ഗുണങ്ങൾ

തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം ഭക്ഷണ വസ്തു കൂടിയാണിത്. ദഹന പ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന, ധാരാളം നാരുകള്‍ അടങ്ങിയ, കൊഴുപ്പു കുറഞ്ഞ, പഞ്ചസാരയുടെ അളവില്ലാത്ത ഇതിന്റെ ഗുണങ്ങള്‍ ഏറെ ഫലപ്രദം തന്നെയാണ്. തടി കുറയ്ക്കാൻ ഓട്‌സ് ചില പ്രത്യേക രീതികളില്‍, പ്രത്യേക സമയത്തു കഴിയ്ക്കുന്നതു ഗുണം ചെയ്യും.

സാധാരണ പ്രാതലിന് അല്ലെങ്കില്‍ അത്താഴത്തിന് ഓട്‌സ് കഴിയ്ക്കുന്നവരുണ്ട്. ഇത് ദോശ, ഇഡലി തുടങ്ങിയ പല രൂപത്തിലും കഴിയ്ക്കുന്നവരുമുണ്ട്. ധാരാളം പാലും പഞ്ചസാരയും ഇട്ട് കഴിയ്ക്കുന്നവരുണ്ട്.

എന്നാല്‍ തടി കുറയ്ക്കാന്‍ ഓട്‌സ് ഫലപ്രദമാകുന്നത് രാവിലെ 11 മണിയ്ക്കു കഴിയ്ക്കുമ്പോഴാണ്. അതും കൊഴുപ്പു കുറഞ്ഞ പാലിലോ വെള്ളത്തിലോ കുറുക്കി ലേശം ഉപ്പു ചേര്‍ത്തു കഴിയ്ക്കുമ്പോള്‍. അതായത് ഉച്ച ഭക്ഷണത്തിനും പ്രാതലിനും ഇടയിലുള്ള ഇടവേളയിൽ കഴിക്കണം.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button