KeralaNattuvarthaLatest NewsNews

ഓട്ടോയിൽ നിന്ന് നാ​ട​ൻ തോ​ക്കും തി​ര​ക​ളും പിടികൂടി : ഉടമ ഓടി രക്ഷപ്പെട്ടു

പൊ​ലീ​സ് ഓ​ട്ടോ​റി​ക്ഷ​ക്ക് കൈ​കാ​ണി​ക്കു​ന്ന​ത് ക​ണ്ട് ഉ​ട​മ തോ​ക്ക് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെടുകയായിരുന്നു

നീ​ലേ​ശ്വ​രം: ഭീ​മ​ന​ടി​യി​ൽ​ നി​ന്ന് നാ​ട​ൻ തോ​ക്കും തി​ര​ക​ളും ചി​റ്റാ​രി​ക്ക​ൽ പൊ​ലീ​സ് പി​ടി​കൂ​ടി. ഇവ ഓട്ടോറിക്ഷയിൽ കൊണ്ടുപോവുകയായിരുന്നു. പൊ​ലീ​സ് ഓ​ട്ടോ​റി​ക്ഷ​ക്ക് കൈ​കാ​ണി​ക്കു​ന്ന​ത് ക​ണ്ട് ഉ​ട​മ തോ​ക്ക് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെടുകയായിരുന്നു.

പൊലീസിന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​റ്റാ​രി​ക്ക​ൽ എ​സ്.​ഐ ര​വീ​ന്ദ്ര​നും സം​ഘ​വും ചീ​ർ​ക്ക​യ​ത്ത്​ ഓ​ട്ടോ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യാ​യി​രു​ന്നു. പൊ​ലീ​സി​നെ ക​ണ്ട​യു​ട​ൻ തോ​ക്കും തി​ര​ക​ളും ഉ​പേ​ക്ഷി​ച്ച് ഓ​ട്ടോ​റി​ക്ഷ യാ​ത്ര​ക്കാ​ര​ൻ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ‌‌

Read Also : വടക്കാഞ്ചേരിയിൽ ഇൻവർട്ടറിൽ നിന്ന് തീ പിടിച്ച് വീട് കത്തിനശിച്ചു

തോ​ക്ക് പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പു​ങ്കം​ചാ​ൽ സ്വ​​ദേ​ശി​യാ​ണ് തോ​ക്ക് ഉ​പേ​ക്ഷി​ച്ച് ഓ​ടി​ര​ക്ഷ​പ്പെ​ട്ട​തെ​ന്നാ​ണ് പൊ​ലീ​സി​ന് ല​ഭി​ച്ച സൂ​ച​ന. ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button