Latest NewsNewsLife StyleFood & CookeryHealth & Fitness

കുഞ്ഞുങ്ങൾ രാത്രി ഉറങ്ങാറില്ലേ?: മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

കുഞ്ഞ് രാത്രി ഉറങ്ങാറില്ലെന്ന് മിക്ക അമ്മമാരും പറയാറുണ്ട്. കുഞ്ഞ് ഉറങ്ങാതിരിക്കുമ്പോൾ അമ്മയ്ക്കും ക്യത്യമായ ഉറക്കം കിട്ടാതാവുന്നു. എന്നാൽ, ഉറങ്ങാനുള്ള സമയത്തിൽ കൃത്യത പാലിക്കുകയാണ് ഒന്നാമതായി വേണ്ടത്. പതിവായി ഒരു നിശ്ചിത സമയത്ത് തന്നെ കുഞ്ഞിനെ ഉറക്കാൻ ശ്രമിക്കുക. ഏതാനും ദിവസങ്ങൾ കൊണ്ട് കുഞ്ഞ് ഈ സമയ രീതിയുമായി പൊരുത്തപ്പെട്ട് ഉറക്കം ശീലിക്കും.

ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപ് ഭക്ഷണം നൽകുക. അതുപോലെ മുറിയിലെ വെളിച്ചത്തിനും കുഞ്ഞിന്റെ ഉറക്കത്തിൽ പങ്കുണ്ട്. ഉറക്ക സമയത്ത് അധികം പ്രകാശം ആവശ്യമില്ല. ഉറങ്ങുന്നതിന് മുൻപായി ചെറിയ വെളിച്ചം ലഭിക്കുന്ന രീതിയിൽ മുറി ക്രമീകരിക്കുക. ക്രമേണ ഈ വെളിച്ചം ഇടുന്നത് ഉറങ്ങാനുള്ള സമയമായെന്നതിന്റെ സൂചനയാണെന്ന് കുഞ്ഞ് മനസ്സിലാക്കി തുടങ്ങും.

Read Also  :  ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഐക്യം സൃഷ്ടിക്കും : ജിസിസി ഉച്ചകോടിയ്ക്കു മുൻപ് സൽമാന്റെ ഗൾഫ് പര്യടനം

ചെറുചൂടുവെള്ളത്തിൽ കുളിപ്പിക്കുന്നത് ഉറങ്ങാൻ സഹായിക്കും. ശരീര പേശികൾക്ക് അയവു വരുന്നതിനും ഉറക്കം വരാനും ഇത് സഹായിക്കും. കുഞ്ഞിന്റെ ശരീരം മൃദുവായി മസാജ് ചെയ്യുന്നതും ഉറക്കത്തെ വളരെ അധികം സഹായിക്കും. പതിവായി ഒരേ സ്ഥലത്ത് തന്നെ ഉറക്കാൻ ശ്രദ്ധിക്കുക . കിടക്കയിലും മുറിയിലും ഉണ്ടാകുന്ന മാറ്റം കുഞ്ഞിന്റെ ഉറക്കത്തെയും സാരമായി ബാധിച്ചേക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button