KeralaLatest NewsNews

കളമശ്ശേരി വാഹനാപകടം : അപകടത്തില്‍ മരിച്ച യുവതി ഉള്‍പ്പെടെ കാറിലുണ്ടായിരുന്ന മൂന്ന് പേരും മദ്യപിച്ചിരുന്നതായി പൊലീസ്‌

കൊച്ചി: കളമശ്ശേരി പത്തടിപ്പാലത്ത് മെട്രോ തൂണില്‍ കാറിടിച്ച് ഉണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ എല്ലാ കാര്യങ്ങളിലും വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു അറിയിച്ചു. കാറിലുണ്ടായിരുന്ന മൂന്നുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടം സംബന്ധിച്ച കൂടുതല്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

Read Also : വ്യവസായ നടത്തിപ്പിലെ സംശയങ്ങള്‍ മാറ്റാന്‍ ഹെല്‍പ് ഡെസ്‌ക് സംവിധാനം, സംശയമുള്ള ആര്‍ക്കും വിളിക്കാം : മന്ത്രി പി.രാജീവ്

കാറപകടത്തില്‍ മരിച്ച ആലുവ ചുണങ്ങംവേലി എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മന്‍ഫിയ (സുഹാന -21)യുടെ ബന്ധുക്കള്‍ കഴിഞ്ഞദിവസം അപകടത്തില്‍ ദുരൂഹത ഉന്നയിച്ചിരുന്നു. അപകടം നടന്ന കാറില്‍ നാലാമതൊരാള്‍ കൂടി ഉണ്ടായിരുന്നതായും ഇവര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

അപകട വിവരം ഇയാളാണ് അറിയിച്ചതെന്നും എന്നാല്‍, അപകടശേഷം ഇയാള്‍ ഒളിവിലാണെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഇതോടൊപ്പം, മന്‍ഫിയയെ കൊല്ലുമെന്ന് കാമുകന്‍ ഭീഷണപ്പെടുത്തിയിരുന്നതായും ആരോപണം ഉണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button