Latest NewsIndiaNews

ഭർത്താവ് തനിക്കിഷ്ടപ്പെട്ട രീതിയിൽ ബ്ലൗസ് തയ്ച്ച് നൽകിയില്ല: മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

ശ്രീനിവാസ് തയ്ച്ച് നൽകിയ ബ്ലൗസ് ഇഷ്ടമാകാത്ത വിജയലക്ഷി അത് തനിക്കിഷ്ടമുള്ള രീതിയിൽ വീണ്ടും തയ്ച്ച് നൽകാൻ ആവശ്യപ്പെട്ടു

ഹൈദരാബാദ് : തയ്യൽക്കാരനായ ഭർത്താവ് തനിക്കിഷ്ടപ്പെട്ട രീതിയിൽ ബ്ലൗസ് തുന്നി നൽകാത്തതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. 35-കാരിയായ വിജയലക്ഷിയാണ് ആത്മഹത്യ ചെയ്തത്. ബ്ലൗസിന്റെ പേരിൽ ഭർത്താവുമായി വഴക്കിട്ട ഇവരെ പിന്നീട് കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

ഹൈദരാബാദിലെ ആംബർപേട്ട് ഏരിയയിൽ ഗോൽനഗ തിരുമല നഗറിലാണ് സംഭവം നടന്നത്. വിജയലക്ഷമിയുടെ ഭർത്താവായ ശ്രീനിവാസ് സാരികളും,ബ്ലൗസ് തുണികളും വീടുകളിൽ കയറിയിറങ്ങി വിൽക്കുകയും വീട്ടിലിരുന്ന് തുണികൾ തയ്ച്ച് നൽകുന്ന ജോലിയുമാണ് ചെയ്തിരുന്നത്. എന്നാൽ, കഴിഞ്ഞ് ദിവസം ശ്രീനിവാസ് തയ്ച്ച് നൽകിയ ബ്ലൗസ് ഇഷ്ടമാകാത്ത വിജയലക്ഷി അത് തനിക്കിഷ്ടമുള്ള രീതിയിൽ വീണ്ടും തയ്ച്ച് നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇത് നിരസിച്ച ശ്രീനിവാസ് ബ്ലൗസിലെ തയ്യലുകൾ അഴിച്ച് തിരികെ നൽകിയ ശേഷം സ്വന്തം ഇഷ്ടപ്രകാരം തന്നെ തയ്ക്കാൻ വിജയലക്ഷിയോട് ആവശ്യപ്പെട്ടു.

Read Also  :  വീ​ര്യം കൂ​ടി​യ മ​യ​ക്കു​മ​രു​ന്നാ​യ മോ​ർ​ഫി​നു​മാ​യി അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

ഇതിൽ പ്രകോപിതയായ വിജയലക്ഷി കിടപ്പുമുറിയിൽ കടന്ന് വാതിലടക്കുകയായിരുന്നു. പിന്നീട് സ്കൂൾ കഴിഞ്ഞെത്തിയ മക്കൾ തുടർച്ചയായി തട്ടിയിട്ടും വിജയലക്ഷി വാതിൽ തുറക്കാതിരുന്നപ്പോൾ ശ്രീനിവാസിനെ വിവരമറിയിച്ചു. വീട്ടിലെത്തിയ ശ്രീനിവാസ് വാതിൽ തുറന്നപ്പോൾ വിജയലക്ഷിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.വിജയലക്ഷിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്താൻ സാധിക്കാത്തതിനാൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button