Latest NewsKeralaNews

‘നിരന്തരം നാണം കെടുത്തുന്ന പ്രവർത്തനങ്ങൾ ഉണ്ടാകുന്നു’: സിപിഎം ഏരിയ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം

തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ഏരിയ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം. അഭ്യന്തരവകുപ്പിലെ വീഴ്ചകൾ മുൻനിർത്തിയാണ് സമ്മേളനത്തിനിടെ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർന്നത്. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്‌തിട്ടും ആഭ്യന്തര വകുപ്പിൽ നിന്നും നിരന്തരം സർക്കാരിനെ നാണം കെടുത്തുന്ന പ്രവർത്തനങ്ങളാണുണ്ടാകുന്നതെന്നും പ്രതിനിധികൾ സമ്മേളനത്തിൽ പറഞ്ഞു.

തൈക്കാട് ലോക്കൽ കമ്മിറ്റിയിൽ നിന്നുള്ള പ്രതിനിധികളാണ് പിണറായിക്കെതിരെയും ഓഫീസിനെതിരെയും വിമർശനം ഉയർത്തിയത്. മന്ത്രിമാരുടെ ഓഫീസിൽ കൊണ്ടുവന്ന മാനദണ്ഡം മുഖ്യമന്ത്രി പാലിച്ചില്ലെന്നും ആരോപണ വിധേയരെ ഇത്തവണയും നിലനിറുത്തിയതെന്തിനാണെന്നും സമ്മേളനത്തിൽ ചോദ്യം ഉയർന്നു. എന്നാൽ, രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താൻ സമയമായിട്ടില്ലെന്നാണ് വിമർശനങ്ങൾക്കുള്ള മറുപടിയായി ജില്ലാനേതൃത്വം പറഞ്ഞത്.

Read Also  :  ജനിച്ചത് ഒരുമിച്ച്, കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയതും ഒരുമിച്ച്: അപൂർവതയായി ഇരട്ടസഹോദരിമാർ

ആറ്റിങ്ങലിലെ പിങ്ക് പൊലീസ് എട്ട് വയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ നടത്തിയ സംഭവത്തിൽ ഹൈക്കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. തട്ടിപ്പ് വീരനായ മോൻസൺ മാവുങ്കലിന്റെ തട്ടിപ്പിൽ ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവരും പങ്കുചേർന്നതും പൊലീസ് സേനയ്‌ക്ക് വലിയ കളങ്കം സൃഷ്‌ടിച്ചിരിക്കുകയാണ്.ഇതെല്ലാം ലോക്കൽ കമ്മിറ്റി അംഗങ്ങൾ സമ്മേളനത്തിൽ ചർച്ചയാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button