Latest NewsNewsBeauty & StyleLife StyleFood & CookeryHealth & Fitness

ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം പതിവാക്കൂ: ഗുണങ്ങള്‍ നിരവധി

എല്ലാവിധ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ഏലയ്ക്ക വെള്ളം. ദിവസവും ചൂടുവെള്ളത്തിൽ അൽപം ഏലയ്ക്കയിട്ട് കുടിക്കുന്നത് കൊളസ്ട്രോൾ മുതൽ പ്രമേഹം പോലും അകറ്റാനാകും. ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ള ഏലയ്ക്ക വെള്ളം ദഹനസംബന്ധമായ അസുഖങ്ങൾ അകറ്റാൻ സഹായിക്കും. ​​​ഗ്യാസ് ട്രബിൾ അകറ്റാൻ നല്ലൊരു മരുന്നാണ് ഏലയ്ക്ക വെള്ളം.

ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനുള്ള കഴിവ് ഏലയ്ക്കയ്ക്കുണ്ട്. ദിവസവും ഒരു ഗ്ലാസ് ഏലയ്ക്കാവെള്ളം കുടിക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും. വെറ്റമിന്‍ സി ധാരാളമായി ഏലയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. ഹൃദ്രോ​ഗങ്ങളെ തടയാൻ ഏലയ്ക്ക വെള്ളം കുടിക്കുന്നത് നല്ലതാണ്.

Read Also  :  സ്‌കൂളിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതം: വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് ഡീൻ കുര്യാക്കോസ്

ഏലയ്ക്ക വെള്ളം ഉയർന്ന രക്തസമ്മർദ്ദവും കൊളസ്‌ട്രോളും കുറയ്ക്കാൻ സഹായിക്കും. ലെെം​ഗികശേഷി കൂട്ടാൻ ഏറ്റവും നല്ലതാണ് ഏലയ്ക്ക.പുരുഷന്മാർ ഉറപ്പായും ഏലയ്ക്ക വെള്ളം കുടിക്കണം. കാരണം ബീജങ്ങളുടെ എണ്ണം വർദ്ധിക്കാൻ ഏലയ്ക്ക കഴിക്കുന്നത് ഏറെ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button