PalakkadKeralaNattuvarthaLatest NewsNews

അറവുശാല അടിച്ചുതകര്‍ത്തെന്ന് ആരോപണം: മഞ്ചേശ്വരത്ത് 40 സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്, രണ്ടുപേര്‍ പിടിയിൽ

മഞ്ചേശ്വരം: കര്‍ണാടക അതിര്‍ത്തിയില്‍ പ്രവര്‍ത്തിച്ചു വരുന്ന അറവുശാല അടിച്ചു തകര്‍ത്തു എന്നാരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂര്‍ പദവിലാണ് സംഭവം. അനുമതി ഇല്ലാതെ അറവുശാല പ്രവര്‍ത്തിച്ചു എന്നാരോപിച്ചാണ് അക്രമം നടത്തിയതെന്ന് പോലീസ് പറയുന്നു. അറവുശാല ഉടമ ഉള്ളാള്‍ സ്വദേശി യുസി ഇബ്രാഹിമിന്റെ പരാതിയിലാണ് കേസ്.

സംഭവവുമായി ബന്ധപ്പെട്ട് 40 പ്രവര്‍ത്തകര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ഇതില്‍ കുഞ്ചത്തൂര്‍ മഹാലിങ്കേശ്വര സ്വദേശികളായ കെ.ടി അശോക്, ശരത് രാജ് എന്നിവരെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കാസര്‍കോട് സബ് ജയിലിലേക്ക് മാറ്റി. അറവുശാലയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും അറവു മൃഗങ്ങളെ തുറന്നു വിടുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

ഭാര്യയുമായി തർക്കം: നവജാത ശിശുവിന്റെ കാലിൽ തൂക്കി ചുമരിലെറിഞ്ഞ് കൊന്ന് പിതാവ്

അതേസമയം, 50 സെന്റ് ഭൂമിയില്‍ ഫാം നടത്തി വരികയാണെന്നും ഇതിനു വേണ്ട ലൈസന്‍സിന് വേണ്ടി മഞ്ചേശ്വരം പഞ്ചായത്തില്‍ നേരത്തെ അപേക്ഷ കൊടുത്തിട്ടുള്ളതാണെന്നും ഉടമ വ്യക്തമാക്കി. ലൈസന്‍സിന് കൊടുത്തു മാസങ്ങള്‍ കഴിഞ്ഞിട്ടും പഞ്ചായത്ത് അനുമതി നൽകാതെ വൈകിപ്പിക്കുകയാണ് ചെയ്തതെന്നും ഉടമ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button