Latest NewsNewsSaudi ArabiaInternationalGulf

കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 42 പുതിയ കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 40 ന് മുകളിൽ. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 42 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 59 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ചൊവ്വാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: അറവുശാല അടിച്ചുതകര്‍ത്തെന്ന് ആരോപണം: മഞ്ചേശ്വരത്ത് 40 സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്, രണ്ടുപേര്‍ പിടിയിൽ

5,49,997 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,39,141 പേർ രോഗമുക്തി നേടി. 8,847 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 33 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. അതേസമയം രാജ്യത്ത് 47,806,115 കോവിഡ് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു.

Read Also: പതിനെട്ടുകാരനായ യുവാവ് വീട്ടിലെ നിത്യസന്ദര്‍ശകൻ, ഭാര്യയുമായി അവിഹിതബന്ധം: ഇരുവരെയും കൊലപ്പെടുത്തി ഭര്‍ത്താവ്

shortlink

Related Articles

Post Your Comments


Back to top button