Latest NewsNewsIndiaInternational

ഭാര്യയെ മതം മാറ്റാൻ ആവശ്യം: നിരാകരിച്ച യുവാവിനെ മതനിന്ദ ആരോപിച്ച് അറസ്റ്റ് ചെയ്യിപ്പിച്ച് ഇസ്‌ലാമിസ്റ്റുകൾ

തിരുവനന്തപുരം: ഭാര്യയെ മതം മാറ്റാൻ പറഞ്ഞപ്പോൾ മനുഷ്യനാകാൻ പഠിയ്ക്കൂ എന്ന് പറഞ്ഞതിന് മലയാളി ടിക്ടോക്കറെ മതനിന്ദ ആരോപിച്ച് അറസ്റ്റ് ചെയ്യിപ്പിച്ച് തീവ്ര ഇസ്‌ലാമിസ്റ്റുകൾ. ബില്ലു എന്ന് അറിയപ്പെടുന്ന ബിലാൽ ആണ് അറസ്റ്റിലായത്. യുവാവിന്റെ അറസ്റ്റിനു ശേഷം ഇവർ തന്നെ പങ്കുവച്ച വീഡിയോയിലാണ് വാർത്ത പുറത്തറിഞ്ഞത്.

Also Read:കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ എല്ലാ ആവശ്യവും അംഗീകരിച്ചു: സമരം അവസാനിപ്പിക്കാനൊരുങ്ങി കര്‍ഷകര്‍

ബിലാലിന്റെ ടിക് ടോക് വിഡിയോയിൽ കമന്റായി ഇസ്‌ലാം വിശ്വാസിയല്ലാത്ത അദ്ദേഹത്തിന്റെ ഭാര്യയെ എന്തുകൊണ്ട് ഇസ്‌ലാമിലേക്ക് കൊണ്ടുവരുന്നില്ല എന്നും നീ മുസ്ലിമല്ലേ എന്നും ചോദ്യം ഉയർന്നിരുന്നു. ഇതിനു മറുപടിയായി താൻ മുസ്ലിമല്ലെന്നും മനുഷ്യനാണെന്നും ബിലാൽ മറുപടി പറഞ്ഞിരുന്നു. ഭാര്യയെ എന്തിനാണ് ഇസ്‌ലാമിലേക്ക് കൊണ്ട് വരുന്നത്, മനുഷ്യനാകാൻ പഠിയ്ക്കൂ എന്നും ബിലാൽ കമന്റ് ചെയ്തിരുന്നു.

ഈ മറുപടിയാണ് ചിലരെ ചൊടിപ്പിച്ചത്. ബിലാലിന്റെ വ്യക്തി തീരുമാനങ്ങളെ ഒന്നും തന്നെ മാനിക്കാതെയാണ് അയാൾക്കെതിരെ ഇക്കൂട്ടർ പരാതി നൽകിയതെന്ന് വിഷയത്തിൽ സാമൂഹ്യമാധ്യമങ്ങൾ പ്രതികരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button