ThiruvananthapuramKeralaNattuvarthaLatest NewsNews

നവജാത ശിശുവിനെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദൂരുഹത

അനക്കമില്ലാഞ്ഞപ്പോൾ വെള്ളത്തിൽ ഇട്ടു നോക്കിയതാണെന്ന് അമ്മയുടെ മൊഴി

കോട്ടയം: നവജാത ശിശുവിനെ ബക്കറ്റിലെ വെളളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അസ്വഭാവികതയുണ്ടെന്ന് സംശയം. ഇടക്കുന്നം മുക്കാലി സ്വദേശികളായ സുരേഷിന്റെയും നിമിഷയുടെയും കുഞ്ഞിനെയാണ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ നിമിഷയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

Also Read : മീന്‍മണം ആരോപിച്ച് വയോധികയെ ബസ്സില്‍നിന്ന് ഇറക്കിവിട്ടു: ഡ്രൈവറേയും കണ്ടക്ടറേയും ജോലിയിൽ നിന്ന് പുറത്താക്കി സര്‍ക്കാര്‍

കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോള്‍ ബക്കറ്റിലിടാന്‍ മൂത്ത കുട്ടിയോട് പറഞ്ഞുവെന്ന് അമ്മയായ നിഷ മൊഴി നൽകി. സുരേഷിന്റെയും നിഷയുടെയും ആറാമത്തെ കുട്ടിയാണ് മരിച്ചത്. നിഷ കാല്‍ തളര്‍ന്ന് എഴുന്നേറ്റ് നടക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്. കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍വാസിയായ സ്ത്രീ എത്തിയപ്പോള്‍ വീട്ടില്‍ എല്ലാവര്‍ക്കും കോവിഡാണെന്നും പറഞ്ഞ് ഇവര്‍ തിരിച്ചയക്കുകയായിരുന്നു. സംശയം തോന്നിയ അയല്‍വാസി ആശാവര്‍ക്കറെ വിവരമറിയിച്ചു. ആശാവര്‍ക്കര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി വീട്ടിലെത്തിയപ്പോഴാണ് പ്രസവം നടന്നതായി മനസിലായത്.

തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. നിഷയെ പോലീസ് നിരീക്ഷണത്തില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുക്കയാണ്‌. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button