Latest NewsNewsIndia

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി ഗോവയിൽ: കോൺഗ്രസിൽ കൂട്ടരാജി

പനജി : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഗോവയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ പാര്‍ട്ടിയില്‍ കൂട്ടരാജിയും സഖ്യത്തെ ചൊല്ലി ആശയകുഴപ്പവും. പോര്‍വോറിം നിയമസഭാ മണ്ഡലത്തിലെ ഒരു കൂട്ടം നേതാക്കളാണ് വെള്ളിയാഴ്ച രാവിലെ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചത്. സ്വതന്ത്ര എംഎല്‍എ രോഹന്‍ ഖൗണ്ടയെ നേതാക്കള്‍ പിന്തുണയ്ക്കും. നിയമസഭാ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ഗൗരവത്തില്‍ കാണുന്നില്ലെന്നാണ് രാജിവെച്ച നേതാക്കളുടെ ആരോപണം.

‘വരാനിരിക്കുന്ന ഗോവ തിരഞ്ഞെടുപ്പില്‍ ഗൗരത്തോടെ മത്സരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് താല്‍പ്പര്യമില്ലെന്ന് തോന്നുന്നു. നേതാക്കളുടെ മനോഭാവം കണ്ടാല്‍ അങ്ങനെയാണ് തോന്നുക’ -മുന്‍ ജില്ലാ പഞ്ചായത്ത് അംഗമായ ഗുപേഷ് നായിക് പറഞ്ഞു.

Read Also  :  കുവൈത്തിൽ സന്ദർശനം നടത്താനൊരുങ്ങി പ്രധാനമന്ത്രി: പ്രതീക്ഷയോടെ പ്രവാസികൾ

ഗോവ ഫോര്‍വാര്‍ഡ് പാര്‍ട്ടി (ജിഎഫ്പി)യുമായി സഖ്യമുണ്ടാക്കിയതിനെ ചൊല്ലി പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത രൂപപ്പെട്ടിരിക്കെയാണ് കൂട്ടരാജികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാൽ, ജിഎഫ്പി കോണ്‍ഗ്രസിന് പിന്തുണ നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഈ ഘട്ടത്തില്‍ അതിനെ സഖ്യമായി കാണാനാവില്ലെന്നും ഗോവയില്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള പി.ചിദംബരം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button