KollamKeralaNattuvarthaLatest NewsNews

ഡ്രൈവറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി റോഡിൽ ഇറക്കി വിട്ടു : മത്സ്യവാഹനം ക്വട്ടേഷൻസംഘം തട്ടിക്കൊണ്ടുപോയി

ചടയമംഗലം കലയം ഭാഗത്ത് വച്ച് തിങ്കളാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം

വർക്കല: മത്സ്യം കയറ്റിവന്ന പിക്അപ് വാൻ ക്വട്ടേഷൻസംഘം തട്ടിക്കൊണ്ടുപോയി. ഡ്രൈവറെ മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ഇറക്കിവിട്ടശേഷം ആണ് വാഹനം കടത്തിക്കൊണ്ടുപോയത്.

ചടയമംഗലം കലയം ഭാഗത്ത് വച്ച് തിങ്കളാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. മത്സ്യം കയറ്റി വന്ന മിനി പിക്കപ്പ് വാൻ രണ്ടംഗസംഘം കൈകാണിച്ചു നിർത്തിക്കുകയായിരുന്നു. ഡ്രൈവറെ മാരകായുധങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി റോഡിൽ ഇറക്കി വിട്ടതിനു ശേഷം വാഹനം തട്ടി കൊണ്ടുപോവുകയായിരുന്നു.

Read Also : ഒമിക്രോൺ കാട്ടുതീ പോലെ പടരുന്നു, യുകെയിൽ ആദ്യമരണം റിപ്പോർട്ട് ചെയ്തു

തുടർന്ന് കടത്തിക്കൊണ്ടുപോയ വാഹനം വർക്കല ചെമ്മരുതിക്ക് സമീപത്തു വച്ച് പൊലീസ്​ പിന്തുടർന്ന്​ പിടികൂടി. പൊലീസ് ജീപ്പിലിടിച്ച പിക്അപ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് ഇടിച്ചിറങ്ങിയതോടെ ക്വട്ടേഷൻ സംഘം ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. രണ്ടു പേർ പൾസർ ബൈക്കിൽ പിക്അപിനൊപ്പം സഞ്ചരിച്ചിരുന്നു. നാലംഗ സംഘമാണ് വാഹനം കടത്തിക്കൊണ്ടുപോയെന്നാണ് പ്രാഥമിക നിഗമനം. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button