Latest NewsNewsIndia

തന്നെയും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കര്‍ണാടക മുന്‍മന്ത്രി

ബംഗളൂരു: കഴിഞ്ഞയാഴ്ച തന്നെയും ഡ്രൈവറെയും ഒരുസംഘം തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കര്‍ണാടക മുന്‍മന്ത്രി വാര്‍ത്തുര്‍ പ്രകാശ് രംഗത്ത് വന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ തനിക്കും കുടുംബത്തിനും പൊലീസ് സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രകാശ് പറയുകയുണ്ടായി.

കര്‍ണാടക ആഭ്യന്തരമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് പ്രകാശ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നവംബര്‍ 25നാണ് തന്നെയും തന്റെ ഡ്രൈവറെയും അക്രമിസംഘം തട്ടിക്കൊണ്ടുപോയത്. ഈ സാഹചര്യത്തില്‍ തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം നല്‍കണമെന്ന് പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയതായും എട്ടംഗസംഘമാണ് തന്നെയും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയെന്നും അദ്ദേഹം പറയുകയുണ്ടായി. ഭീഷണിപ്പെടുത്തി 48 ലക്ഷം രൂപ തട്ടിയെടുത്ത ശേഷമാണ് മോചിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

തന്റെ ഡ്രൈവറെ മൂന്ന് ദിവസം ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും മോചനദ്രവ്യമായി മൂന്ന് കോടി രൂപ ആവശ്യപ്പെട്ടെന്നും മുന്‍മന്ത്രി വ്യക്തമാകുന്നു. 25ാം തിയ്യതി താനും ഡ്രൈവറും ഫാം ഹൗസില്‍നിന്ന് മടങ്ങുന്നതിനിടെ രണ്ട് കാറുകളില്‍ എത്തിയ എട്ടംഗസംഘം തന്റെ എസ് യുവി തടഞ്ഞുനിര്‍ത്തുകയായിരുന്നു. മാരാകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം കൈകാലുകള്‍ കെട്ടി വാഹനത്തില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവര്‍ 30 കോടി രൂപ ആവശ്യപ്പെടുകയും ചെയ്യുകയുണ്ടായി. ഇവര്‍ തങ്ങളുമായി നഗരത്തിലൂടെ കറങ്ങുകയും പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു. പിന്നാലെ സുഹൃത്തുമായി ബന്ധപ്പെട്ട് ഫാം ഹൗസില്‍ 48 ലക്ഷം രൂപ എത്തിക്കുകയും അവര്‍ അവിടെനിന്നും പണം തട്ടിയെടുത്തെന്നും മുന്‍ മന്ത്രി പറഞ്ഞു.

മര്‍ദ്ദനത്തില്‍ സാരമായി പരുക്കേറ്റ ഡ്രൈവര്‍ മരിച്ചെന്ന് കരുതിയതോടെ ആക്രമി സംഘം ഇയാളെ വഴിയില്‍ തള്ളുകയായിരുന്നു ഉണ്ടായത്. പിന്നീട് ഡ്രൈവര്‍ക്ക് ബോധം തിരിച്ച് കിട്ടിയെന്നറിഞ്ഞ സംഘം പൊലീസ് പിടികൂടുമെന്ന് ഭയന്ന് തന്നെ മറ്റൊരുസ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഡ്രൈവര്‍ക്കും മുന്‍മന്ത്രിക്കും കാലിനും കൈക്കും സാരമായി പരുക്കേറ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button