Onam NewsCelebrity OnamLatest NewsNewsIndia

ഇത് ധർമ്മവിജയം, കാശിയെന്ന പുണ്യനഗരിക്ക് അതിന്റെ നഷ്ടപ്രതാപങ്ങളിൽ നിന്ന് പുനർമോചനം നൽകി നരേന്ദ്രമോദി: അഞ്‍ജു പാർവതി

‘Banaras is older than History, older than Tradition, older even than Legend, and looks twice as old as all of them put together’ ( ബനാറസിന് ചരിത്രങ്ങളേക്കാൾ പഴക്കമുണ്ട് ! പരമ്പരാഗതമായ ആചാരങ്ങളേക്കാൾ പഴക്കമുണ്ട് ! മിത്തുകളേക്കാൾ പഴക്കമുണ്ട് ! ഇനി ഇവയെല്ലാം കൂടി ചേർത്ത് നോക്കിയാലും ഇവയുടെ രണ്ടിരട്ടി പഴക്കം തോന്നിപ്പിക്കും ഈ നഗരിക്ക് ) Following the Equator എന്ന പ്രസിദ്ധമായ പുസ്തകത്തിൽ നമ്മുടെ പുണ്യനഗരിയെ കുറിച്ച് വിഖ്യാത എഴുത്തുകാരൻ മാർക് ട്വയിൻ കുറിച്ചത് ഇങ്ങനെയായിരുന്നു.

Also Read:അസിഡിറ്റി അകറ്റാൻ ചില പൊടികൈകൾ

മോക്ഷപ്രദായിനിയായ ഗംഗാനദിയുടെ കൈവഴികളായ വരുണാ നദിയുടെയും അസി നദിയുടെയും നടുവിലുള്ള പ്രദേശം എന്ന അര്‍ത്ഥത്തില്‍ വാരാണസി എന്നു ഭാരതദേശത്തിൽ അറിയപ്പെട്ട ഈ പുണ്യപുരാതന നഗരിയെ ബനാറസ് എന്ന് വിളിച്ചത് വൈദേശികന്മാരായ മുസ്ലീം ഭരണാധികാരികളായിരുന്നു. പ്രകാശിക്കുന്ന സ്ഥലം എന്നര്‍ത്ഥത്തില്‍ കാശി എന്നാണ് ഏറ്റവും പഴയ പേര്‍. ആ പേരിലാണ് ലോകം ആത്മീയനഗരമായ കാശിയെ തിരിച്ചറിയുന്നത് പോലും . ഭൂമി ഉണ്ടായപ്പോള്‍ വെളിച്ചത്തിന്‍റെ ആദ്യ കിരണം കാശിയിലാണ് പതിച്ചതെന്നാണ് വിശ്വാസം.

ജ്ഞാനത്തിന്റെ വെളിച്ചം വിതറുന്ന മോക്ഷദായകനാണ് കാശിയിലെ ശിവൻ. ഗുരുവും രാജാവുമാണ് കാശി വിശ്വനാഥൻ. കാശി വിശ്വനാഥ ക്ഷേത്രം ഭാരതത്തിലെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ (ദ്വാദശജ്യോതിർലിംഗങ്ങൾ) ഏറ്റവും പ്രധാനപ്പെട്ടതാണ്. ജ്യോതിർലിംഗ രൂപത്തിൽ ഭഗവാൻ ഭൂമിക്ക് മുകളിൽ ആദ്യം പ്രത്യക്ഷപ്പെട്ടത് കാശിയിലാണെന്നാണ് വിശ്വാസം. അതിനാൽ ദ്വാദശ ലിംഗങ്ങളിൽ ഇത് ആദ്യത്തേതായി കണക്കാക്കുന്നു. കാശിയിലെത്തിയാൽ ദേഹം കൈവിടുന്നതിനു മുൻപേ ദേഹി പഞ്ചഭൂതങ്ങൾക്കുമപ്പുറത്തെ പരമസത്യത്തിന്റെ പുണ്യമറിയുമെന്നാണ് വിശ്വാസം. ഒരു സനാതനധർമ്മിയെ സംബന്ധിച്ച് ഏറ്റവും പരമപ്രധാനമായ തീർത്ഥാടന പുണ്യമാകുന്നു കാശിയും വിശ്വനാഥക്ഷേത്രവും .

Also Read:വെറ്ററിനറി ഡോക്ടർ നിയമനം: അഭിമുഖം ഡിസംബർ 20 ന്

ഭാരതത്തിലെ കോടിക്കണക്കായ ഹിന്ദുക്കൾ മോക്ഷസ്ഥാനമായി കരുതി ആരാധിക്കുന്നയിടത്തായിരുന്നു വൈദേശിക ശക്തികൾ മതത്തിന്റെ ദംഷ്ട്രകൾ ഇവിടെ ആഴത്തിൽ കുത്തിയിറക്കിയത്. ഒന്നല്ല; പല വട്ടം ! ഗംഗാനദിയിൽ നിന്നു കരയിലേക്കു നോക്കുമ്പോൾ ഭഗവാൻ പരമശിവന്റെ ജടയിലെ ചന്ദ്രക്കല ഭൂമിയിലിറങ്ങി വന്നതു പോലെ കിടന്ന കാശി എന്ന നമ്മുടെ സംസ്കൃതിയിലേയ്ക്കാണ് വിഷലിപ്തമായ മതഭ്രാന്തിന്റെ വേരുകൾ അവർ പടർത്തിയത്. വാൾത്തലപ്പ് കൊണ്ട് മതം പടർത്തിയ വൈദേശികൾ ഒന്നോർത്തില്ല – ഒരു നാൾ കാലം എല്ലാത്തിനും കണക്ക് ചോദിക്കുമെന്ന പരമമായ പ്രപഞ്ച സത്യം. അതാണ് ഇന്നലെ ഇന്ത്യയൊട്ടുക്ക് അലയടിച്ച ഹര ഹര മഹാദേവയെന്ന എന്ന മന്ത്രധ്വനി !

കലിയുഗത്തിന്റെ അന്ത്യകാലത്ത് സകല ദേവതാസ്ഥാനങ്ങളിൽ നിന്നും ഈശ്വരചൈതന്യം പിൻവലിയുകയും കാശിയിലും ബദരിയിലും മാത്രമായി ഭൂമിയിൽ ചൈതന്യം അവശേഷിക്കുമെന്നും ശ്രീമത് ദേവീഭാഗവതത്തിൽ പറയുന്നുണ്ട്. അതിന് തുടക്കമായതാവാം ഇന്നലെയെന്ന് വിശ്വസിക്കുവാനാണ് എന്നിലെ സനാതനധർമ്മിക്ക് ഏറെയിഷ്ടം. 1194-ല്‍ തന്റെ പടയോട്ടകാലത്ത് മുഹമ്മദ് ഗോറിയാണ് കാശി വിശ്വനാഥ ക്ഷേത്രം ആദ്യമായി തകർത്തത്. തുടർന്ന് ഭവ്യക്ഷേത്ര നിർമ്മാണം നടക്കവേ ഗോറിയുടെ അടിമയായ കുത്തബുദ്ദീൻ ഐബക് ക്ഷേത്രം വീണ്ടും തകർത്തു.1236-1240 കാലഘട്ടത്തില്‍ റസിയാ സുൽ‍ത്താന ഈ സ്ഥാനത്ത് റസിയാ മോസ്‌ക് പണി കഴിപ്പിച്ചു. 1436-1458 കാലഘട്ടത്തിൽ വീണ്ടും അമ്പലം നശിപ്പിക്കപ്പെട്ടു. 1494-ല്‍ സിക്കന്തർ ലോദിയും അമ്പലം നശിപ്പിച്ചു.1494ൽ സിക്കന്തർ ലോധി ക്ഷേത്രം തകർത്തെന്നു മാത്രമല്ല തൽസ്ഥാനത്ത് ക്ഷേത്ര പുനർനിർമ്മാണം നിരോധിക്കുകയും ചെയ്തു. എന്നാൽ വാരാണാസിയിലെ തോടൽമൽ എന്ന വ്യാപാരി 1585-ല്‍ അമ്പലം പുനര്‍നിര്‍മ്മിച്ചു. 1669-ല്‍ ഔറംഗസേബ് ക്ഷേത്രം തകര്‍ത്ത് പള്ളി പണിതു. 1780-ല്‍ അഹല്യാ റാണി വീണ്ടും പണിതു. 1835-ല്‍ പഞ്ചാബിലെ രഞ്ജിത് സിംഗ് മഹാരാജാവ് ക്ഷേത്രം 1000 കിലോ സ്വര്‍ണ്ണം കൊണ്ട് പൂശി. ഇപ്പോഴിതാ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നരേന്ദ്രമോദി കാശിയെന്ന പുണ്യനഗരിക്ക് അതിന്റെ നഷ്ടപ്രതാപങ്ങളിൽ നിന്ന് പുനർമോചനം നല്കി ലോകത്തിലെ ഏറ്റവും പഴക്കമേറിയ പുണ്യനഗരിയെ സുവർണ്ണശോഭ കൊണ്ട് ലോകനെറുകയിൽ വിരാജിപ്പിച്ചിരിക്കുന്നു. ഇതാണ് അക്ഷരാർത്ഥത്തിൽ ധർമ്മവിജയം.

Also Read:വിവിഎസ് ലക്ഷ്മണ്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി ചുമതലയേറ്റു

മനുഷ്യന് ഭക്‌തി കൊണ്ട് എന്തൊക്കെ ചെയ്യാം എന്നു കാണിക്കുന്നതിനൊപ്പം അന്ധമായ മതഭ്രാന്ത് കൊണ്ട് എന്തെല്ലാം ചെയ്യരുത് എന്നു കാണിക്കുവാനും കാശിയല്ലാതെ ലോകത്ത് മറ്റൊരിടം വേറെയില്ല. രാഷ്ട്രീയഭേദങ്ങൾക്കപ്പുറം എന്ത് കൊണ്ട് നരേന്ദ്രമോദിയെന്ന മനുഷ്യൻ എനിക്ക് ചിലപ്പോഴൊക്കെ അദ്ഭുതമാകുന്നു എന്നതിന്റെ കാരണവും മറ്റൊന്നല്ല. മതേതരത്വമെന്നത് കേവലം മതപ്രീണനമാണെന്ന് ഓരോ നിമിഷവും ഓർമ്മിപ്പിക്കുന്ന കപടമതേതരത്വവാദികൾക്ക് മറുപടി നല്കേണ്ടുന്നത് ഇങ്ങനെയല്ലാതെ പിന്നെങ്ങനെയാണ് ?

മുള്ളിനെ മുളള് കൊണ്ട് തന്നെയാണ് എടുക്കേണ്ടത്. ഒരു മഹാസംസ്കൃതിക്ക് മേൽ മതം കൊണ്ട് കിരാതധ്വംസനം നടത്തിയതിനെ പരിഹരിക്കേണ്ടത് secularism എന്ന sickularism കൊണ്ടല്ല മറിച്ച് നഷ്ടപ്പെട്ട സംസ്കൃതി പടുത്തുയർത്തിക്കൊണ്ടാണ്. ഭരണഘടന അനുശാസിക്കുന്ന നിയമപരിരക്ഷയുള്ള മിശ്രവിവാഹത്തിനു വരെ മതഗ്രന്ഥത്തിലുളള ശാസനം പാലിക്കണമെന്നും അതല്ലാത്തത് വൃഭിചാരമെന്നും ഉറക്കെ കൊട്ടിഘോഷിക്കുമ്പോഴും അതിനെതിരെ കമാന്നൊരക്ഷരം പ്രതികരിക്കാത്തവർക്കും ഹാഗിയ സോഫിയ പ്രതി ചന്ദ്രികയിൽ എഴുതിയ ലേഖനത്തിനു മതേതരത്വത്തിന്റെ 916 സർട്ടിഫിക്കറ്റ് നല്കിയവർക്കും ഒക്കെ ഹര ഹര മഹാദേവ മന്ത്രധ്വനികൾ അലോസരം സൃഷ്ടിക്കുന്നുവെങ്കിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല ; വെറുതേ അങ്ങട് മലർന്നു കിടന്ന് മേലോട്ട് തുപ്പുക!

shortlink

Related Articles

Post Your Comments

Related Articles


Back to top button