KannurKeralaNattuvarthaLatest NewsNews

ലോറി മോഷ്​ടാവായ പിടികിട്ടാപ്പുള്ളി പൊലീസ് പിടിയിൽ

2004 ഡി​സം​ബ​ര്‍ 12ന് ​നി​ടി​യേ​ങ്ങ​യി​ലെ തി​യ്യ​ക്കു​ന്നി​ല്‍ പ്ര​മോ​ദിന്റെ ടി​പ്പ​ര്‍ ലോ​റി മോ​ഷ്​​ടി​ച്ച കേ​സി​ലെ പ്ര​തി​യായ ഇ​യാ​ളെ 2005-ല്‍ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു

ശ്രീ​ക​ണ്ഠ​പു​രം: ലോ​റി മോ​ഷ​ണ​ക്കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒളിവിൽ പോയ പി​ടി​കി​ട്ടാ​പ്പു​ള്ളി പൊലീസ് പിടിയിൽ. മം​ഗ​ളൂ​​രു സൂ​റ​ത്​​ക​ല്‍ സ്വ​ദേ​ശി അ​ബൂ​ബ​ക്ക​റാ​ണ്​ (64) പൊലീസ് പി​ടി​യി​ലാ​യ​ത്.

ത​ളി​പ്പ​റ​മ്പ് ഡി​വൈ.​എ​സ്.​പി ടി.​കെ. ര​ത്‌​ന​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ ​തു​ട​ർന്നാണ് പൊലീസ് ഇയാളെ​ പി​ടി​കൂ​ടി​യ​ത്. 2004 ഡി​സം​ബ​ര്‍ 12ന് ​നി​ടി​യേ​ങ്ങ​യി​ലെ തി​യ്യ​ക്കു​ന്നി​ല്‍ പ്ര​മോ​ദിന്റെ ടി​പ്പ​ര്‍ ലോ​റി മോ​ഷ്​​ടി​ച്ച കേ​സി​ലെ പ്ര​തി​യായ ഇ​യാ​ളെ 2005-ല്‍ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍, ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു.

Read Also : നാ​ല് വ​യ​സ്സു​കാ​രി​യെ മ​ദ്യ​പ​ർ​ക്കി​ട​യി​ൽ നി​ർ​ത്തി മാതാവ് ജോലിക്ക് പോയി : പിന്നാലെ സംഭവിച്ചത്

ഒളിവിൽ പോയ ഇയാളെ 2009-ല്‍ ​കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ശ്രീ​ക​ണ്ഠ​പു​രം സി.​ഐ ഇ.​പി. സു​രേ​ശ​ന്‍ പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button