Latest NewsNewsFootballSports

ചാമ്പ്യൻസ് ലീഗ്‌ പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ലൈനാപ്പായി

മാഞ്ചസ്റ്റർ: 2021-22 ചാമ്പ്യൻസ് ലീഗിലെ പ്രീക്വാർട്ടർ മത്സരങ്ങളിൽ തീപാറും. ലയണൽ മെസിയുടെ പിഎസ്ജിയും റയൽ മാഡ്രിഡും നേർക്കുനേർ ഏറ്റുമുട്ടും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളി അത്‌ലറ്റിക്കോ മാഡ്രിഡാണ്. ഗ്രൂപ്പ് ഘട്ടത്തിൽ എ ഗ്രൂപ്പിൽ നിന്ന് 11 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് പിഎസ്ജി പ്രീക്വാർട്ടറിൽ എത്തിയതെങ്കിൽ ഗ്രൂപ്പ് എഫിൽ 11 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് യുണൈറ്റഡ് എത്തിയത്.

നേരത്തെ നടത്തിയ നറുക്കെടുപ്പിൽ സാങ്കേതിക പിഴവുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും നറുക്കെടുപ്പ് നടത്തുകയായിരുന്നു. ഈ നറുക്കെടുപ്പ് അസാധുവായതായി യുവേഫ അറിയിച്ചിരുന്നു. നറുക്കെടുപ്പിനിടെ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ പേരെഴുതിയ ബോൾ തെറ്റായ പാത്രത്തിൽ വെച്ചതാണ് പിഴവിന് കാരണമായത്. ഫെബ്രുവരി 15 നാണ് പ്രീക്വാർട്ടറിലെ ആദ്യമത്സരം. മാർച്ച് 8 ന് രണ്ടാംപാദ മത്സരവും നടക്കും.

Read Also:- ദക്ഷിണാഫ്രിക്കൻ പര്യടനം: രോഹിത് ശര്‍മ്മ പുറത്ത്

പ്രീക്വാർട്ടറിലെ മത്സരക്രമം ഇങ്ങനെ

സാൽസ്ബർഗ് – ബയേൺ മ്യൂണിച്ച്

സ്പോർട്ടിംഗ് – മാൻ സിറ്റി

ബെൻഫിക്ക – അജാക്സ്

ചെൽസി-ലില്ലെ

അത്‌ലറ്റിക്കോ മാഡ്രിഡ് – മാഞ്ചസ്റ്റർ യുണൈറ്റഡ്

വില്ലാറിയൽ – യുവന്റസ്

ലിവർപൂൾ – ഇന്റർ മിലാൻ

പി എസ് ജി – റയൽ മാഡ്രിഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button