Latest NewsKeralaNews

പെണ്ണിനെ ആണാക്കാന്‍ ശ്രമിക്കുന്നു: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതിയെക്കുറിച്ചു രാഹുല്‍ ഈശ്വര്‍

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പെണ്‍കുട്ടികളോട് കാണിക്കുന്ന അവഗണനയുടെ ഭാഗമാണെന്നു എംഎസ്‌എഫ്

കൊച്ചി: ബാലുശേരിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ സ്‌കൂള്‍ യൂണിഫോം നടപ്പിലാക്കിയ സംഭവത്തിൽ അനുകൂലിച്ചും വിമർശിച്ചും നിരവധിപേർ പ്രതികരിക്കുന്നുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തില്‍ മുസ്‌ലിം ലീഗിന്റെ പക്ഷം പിടിച്ച്‌ രാഹുല്‍ ഈശ്വര്‍.

പെണ്‍കുട്ടികളെ കൊണ്ട് ആണ്‍കുട്ടികളുടെ വസ്ത്രം ധരിപ്പിക്കുന്നതിലൂടെ പെണ്ണിനെ ആണാക്കാന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ പ്രതികരിച്ചു. ഇത് സാമൂഹ്യപരമായ വിഷയമാണെന്നും പ്രമുഖ മലയാള വാര്‍ത്താ ചാനല്‍ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്തുകൊണ്ട് രാഹുല്‍ പറഞ്ഞു.

read also: 11 വയസ്സുള്ളപ്പോൾ തന്നെ പോൺ കാണാൻ തുടങ്ങി, താനും അതിലൊരാളാണ് എന്ന് തോന്നിയയിരുന്നു: ഗ്രാമി ജേതാവ് ബില്ലി ഐലിഷ്

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതിയ്ക്കെതിരെ മുസ്ലീം മത സംഘടനകള്‍ വിമർശനം ഉയർത്തിയിരുന്നു. നടപടി സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി നേതാവ് മജീദ് സഖാഫി പറഞ്ഞു. കൂടാതെ മുസ്ലീം ലീഗും എംഎസ്‌എഫും യൂണിഫോമിലെ പരിഷ്‌കാരത്തിനെതിരെ രംഗത്തുവന്നിരുന്നു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പെണ്‍കുട്ടികളോട് കാണിക്കുന്ന അവഗണനയുടെ ഭാഗമാണെന്നു എംഎസ്‌എഫ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button