KeralaLatest NewsNews

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ നിലപാട് കടുപ്പിച്ച് സമസ്ത

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഏര്‍പ്പെടുത്തരുത്, ഇത് സംബന്ധിച്ച് വിശ്വാസികളെ ബോധവത്ക്കരിക്കും

തിരുവനന്തപുരം: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ മുഖം തിരിച്ച് സമസ്ത. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഓഗസ്റ്റ് 24ന് കോഴിക്കോട് സെമിനാര്‍ നടത്താന്‍ സമസ്ത തീരുമാനിച്ചു. ജിഫ്രി മുത്തുക്കോയ തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ മതനിരാസം പ്രചരിപ്പിക്കുന്നതിനെതിരെ വിശ്വാസികളെ ബോധവല്‍ക്കരിക്കാനും സമസ്ത തീരുമാനിച്ചു.

Read Also; ‘മനുസ്മൃതിയിൽ ഭാരത സ്ത്രീകൾ ആദരിക്കപ്പെട്ടിരുന്നു, അർഹമായ സ്ഥാനം നൽകിയിരുന്നു’: ഡൽഹി ഹൈക്കോടതി ജഡ്ജി

യൂണിഫോം വിവാദത്തിന്റെ മറവില്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന മതനിരാസ പ്രവര്‍ത്തനങ്ങള്‍ തുറന്നു കാണിക്കും, യൂണിഫോം വിവാദത്തിന്റെ രാഷ്ട്രീയ അജണ്ട പുറത്ത് കൊണ്ടുവരും എന്നാണ് സമസ്തയുടെ നിലപാട്. സമസ്ത നേരിട്ടാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

വിശ്വാസവും ജീവിതമര്യാദയും റദ്ദ് ചെയ്ത് കേരളത്തിലെ കലാലയങ്ങളില്‍ ഏക പക്ഷീയമായ ലിബറല്‍ ആശയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഫാസിസ്റ്റ് പ്രവണതയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ലിംഗവിവേചനം അവസാനിപ്പിക്കാന്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയാണ് വേണ്ടതെന്ന വാദം സമൂഹത്തെ തികഞ്ഞ അരാജകത്വത്തിലേക്കാണ് നയിക്കുന്നത്. ഇടതുസര്‍ക്കാര്‍ കലാലയങ്ങളില്‍ ലിബറല്‍ വാദങ്ങളെ നിര്‍ബന്ധപൂര്‍വം നടപ്പാക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും സര്‍ക്കാര്‍ ഈ ശ്രമത്തില്‍നിന്ന് പിന്‍മാറണമെന്നും മുസ്ലീം സംഘടനകള്‍ ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button