KeralaNattuvarthaLatest NewsNews

സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

ചാത്തന്നൂര്‍ : സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി. കൊല്ലം വടക്കേവിള പുന്തലത്താഴം നേതാജി നഗര്‍, പഞ്ചായത്തുവിള പുത്തന്‍ വീട്ടില്‍ അയ്യപ്പന്‍ (കണ്ണന്‍-28) ആണ് അറസ്റ്റിലായത്.

Also Read:വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപിടിത്തം: നിരവധി ഫയലുകള്‍ കത്തി നശിച്ചു

സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയുമായി അടുപ്പത്തിലായ യുവാവ് കഴിഞ്ഞ 13-ന് പെണ്‍കുട്ടിയെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോകുകയായിരുന്നു. പെൺകുട്ടിയ്ക്ക് ഇയാൾ വിവാഹവാഗ്ദാനം നല്‍കിയിരുന്നു. തുടർന്ന് കരവാളൂരിലെ കൂട്ടുകാരന്റെ വീട്ടിലെത്തിച്ച്‌ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

അതേസമയം, പ്ലസ് ടു വിദ്യാര്‍ഥിനിയായ മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെയും പെണ്‍കുട്ടിയെയും കരവാളൂരിലെ വീട്ടില്‍നിന്നും പൊലീസ് കണ്ടെത്തി. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button