Latest NewsNewsIndia

ഓക്​സിജന്‍ ലഭിക്കാതെ ഉത്തര്‍പ്രദേശില്‍ ആരും മരിച്ചിട്ടില്ല: പ്രതിപക്ഷ ആരോപണങ്ങളെ പൂര്‍ണമായും തള്ളി ​യോഗി​ സര്‍ക്കാര്‍

യു.പിയില്‍ ഏറ്റവും കൂടുതല്‍ കോവിഡ്​ രോഗികള്‍ മരിച്ചത്​ മറ്റ്​ അസുഖങ്ങള്‍ മൂലമാണെന്നും ആരോഗ്യമന്ത്രി വ്യക്​തമാക്കുന്നു.

ലക്‌നൗ: കോവിഡ്​ രണ്ടാം തരംഗത്തിനിടെ ഓക്​സിജന്‍ ലഭിക്കാതെ സംസ്ഥാനത്ത് ആരും മരിച്ചിട്ടില്ലെന്ന്​ യോഗി ആദിത്യനാഥ്​ സര്‍ക്കാര്‍. പ്രതിപക്ഷ ആരോപണങ്ങളെ പൂര്‍ണമായും തള്ളിയാണ്​ യു.പി സര്‍ക്കാറിന്‍റെ വിശദീകരണം. കോവിഡ്​ മൂലം മരിച്ച 22,915 പേരുടെ മരണസര്‍ട്ടിഫിക്കറ്റുകളില്‍ ഒന്നില്‍ പോലും ഓക്​സിജന്‍ ലഭിക്കാതെ മരിച്ചുവെന്ന്​ രേഖപ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്​തമാക്കി.

ചോദ്യോത്തരവേളയില്‍ കോണ്‍ഗ്രസ്​ എം.എല്‍.പ ദീപക്​ സിങ്ങാണ്​ നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്​. ഓക്​സിജന്‍ ലഭിക്കാതെയുള്ള മരണം റിപ്പോര്‍ട്ട്​ ചെയ്​തിട്ടില്ലെന്നായിരുന്നു ആരോഗ്യമ​ന്ത്രി ജയ്​ പ്രതാപ്​ സിങ്ങിന്‍റെ വിശദീകരണം.

അതേസമയം നിരവധി മന്ത്രിമാരും ഭരണപക്ഷ എം.എല്‍.എ, എം.പിമാരും ഓക്​സിജന്‍ ലഭിക്കാതെയുള്ള മരണങ്ങ​ള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. ഇതുസംബന്ധിച്ച്‌​ സര്‍ക്കാറിന്​ വിവരമുണ്ടോയെന്നായിരുന്നു കോണ്‍ഗ്രസ്​ എം.എല്‍.എയുടെ ചോദ്യം. ഇതിന്​ കോവിഡ്​ മൂലം മരിച്ച ആളുകളുടെ മരണസര്‍ട്ടിഫിക്കറ്റുകളില്‍ ഒന്നില്‍ പോലും ഓക്​സിജന്‍ ലഭിക്കാതെ മരിച്ചുവെന്ന്​ രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു സര്‍ക്കാറിന്‍റെ വിശദീകരണം.

Read Also: ഒമിക്രോൺ ഭീതി: കേന്ദ്ര സംഘം കോഴിക്കോട്, കൊവിഡ് പരിശോധന കൂട്ടാൻ നി‍ർദ്ദേശം

യു.പിയില്‍ ഏറ്റവും കൂടുതല്‍ കോവിഡ്​ രോഗികള്‍ മരിച്ചത്​ മറ്റ്​ അസുഖങ്ങള്‍ മൂലമാണെന്നും ആരോഗ്യമന്ത്രി വ്യക്​തമാക്കുന്നു. അതേസമയം പകുതി രോഗികള്‍ക്ക്​ മാത്രം ഓക്​സിജന്‍ നല്‍കുകയും മറ്റുള്ളവരെ മരണത്തിന്​ വിട്ടുകൊടുക്കുകയും ചെയ്​ത പാരാസ്​ ആശുപത്രിക്കെതിരെ നടപടിയെടുക്കണമെന്ന്​ സമാജ്​വാദി പാര്‍ട്ടി ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button