Latest NewsInternational

ഹിന്ദു,സിഖ് ന്യൂനപക്ഷ പീഡനം : പാക്കിസ്ഥാനിൽ പ്രതിഷേധം ആളിപ്പടരുന്നു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്ക്‌ നേരയുണ്ടാക്കുന്ന ആക്രമണങ്ങൾക്കെതിരെ രാജ്യത്താകെ പ്രതിഷേധം ആളിക്കത്തുന്നു. കാനഡയിലെ ബുദ്ധിജീവി സംഘടനകളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് ഹിന്ദു,സിഖ് ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് പൊതുജന പ്രക്ഷോഭം. പാകിസ്ഥാനിലെ കറാച്ചി, ലാഹോർ, ഇസ്‌ലാമാബാദ്, സഹിവാൾ, ഹൈദരാബാദ്, ഫൈസലാബാദ് എന്നിവിടങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്. ഒരു സ്ഥലത്ത് ആരംഭിച്ച പ്രക്ഷോഭം രാജ്യവ്യാപകമായി ആളിപ്പടരുകയാണ്.

1971ൽ പാകിസ്ഥാനിൽ നിന്നും കിഴക്കൻ പാകിസ്ഥാൻ വിഭജിച്ചു പോകുമ്പോഴുണ്ടായിരുന്ന ന്യൂനപക്ഷങ്ങളുടെ എണ്ണമല്ല ഇപ്പോഴുള്ളതെന്ന് സെൻസസിൽ പറയുന്നു. പണ്ടത്തെയും ഇപ്പോഴത്തെയും ജനസംഖ്യാ കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ ഇക്കാര്യം വ്യക്തമാകും. നിലവിൽ, പാകിസ്ഥാനിൽ 220 മില്യൺ ജനസംഖ്യ ഉണ്ടെങ്കിലും അതിന്റെ അഞ്ചുശതമാനം മാത്രമാണ് ന്യൂനപക്ഷങ്ങളുള്ളതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ഡിസംബർ 11ൽ, ന്യൂനപക്ഷങ്ങൾ നേരിടുന്ന അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. ആ ദിവസം, തങ്ങൾ നേരിടുന്ന പീഡനവും വിവേചനവും ലോകത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ നിരവധി പേരാണ് തെരുവുകളിൽ പ്രതിഷേധത്തിനിറങ്ങാറ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button