KeralaNattuvarthaLatest NewsIndiaNews

പ്രസിദ്ധമായ നല്ലൂർ ശിവക്ഷേത്രം സന്ദർശിച്ച് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

ഉത്തര കേരളത്തിലും കേരളത്തിൽ പൊതുവിൽ തന്നെയും അതി പുരാതനമായ ക്ഷേത്രങ്ങളിലൊന്നായി അറിയപ്പെടുന്നതാണ് നല്ലൂർ ശിവക്ഷേത്രം

കോഴിക്കോട്‌: ബേപ്പൂർ നിയോജക മണ്ഡലത്തിലെ ഫറോക്കിലുള്ള പ്രസിദ്ധമായ നല്ലൂർ ശിവക്ഷേത്രം സന്ദർശിച്ച് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. ഉത്തര കേരളത്തിലും കേരളത്തിൽ പൊതുവിൽ തന്നെയും അതി പുരാതനമായ ക്ഷേത്രങ്ങളിലൊന്നായി അറിയപ്പെടുന്നതാണ് നല്ലൂർ ശിവക്ഷേത്രം.

Also Read:Roundup 2021: കേരളം വീണ്ടും അടച്ച് പൂട്ടിയപ്പോൾ

ക്ഷേത്രത്തിലെ ശിവ ലിംഗത്തിന് 1500 – വർഷങ്ങളോളം പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പിൻഭാഗം ചതുരാകൃതിയിലുള്ള ആരാധനാ ബിംബമായ ശിവലിംഗം ലോകത്തിൽ തന്നെ നല്ലൂർ ശിവക്ഷേത്രത്തിൽ മാത്രമാണുള്ളതെന്നാണ് പറയപ്പെടുന്നത്.

ഏകദേശം നാലര ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അമ്പലത്തിന്റെ മുൻ ഭാഗത്തായി രണ്ടര ഏക്കർ വലിപ്പത്തിലുള്ള മനോഹരമായ ഒരു ക്ഷേത്രക്കുളം നല്ലൂർ ശിവക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. നല്ലൂർ ശിവക്ഷേത്രം ശിവരാത്രി മഹോത്സവ ആഘോഷങ്ങൾക്ക് ഏറെ പ്രസിദ്ധമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button