ThiruvananthapuramNattuvarthaLatest NewsKeralaNews

ഷാനിന്റെ കൊലപാതകത്തില്‍ പങ്കില്ല : എസ്ഡിപിഐയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് വത്സൻ തില്ലങ്കേരി

പാലക്കാട്: ആലപ്പുഴയില്‍ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരി. എസ്.ഡി.പി.ഐയുടെ ആരോപണം അടസ്ഥാന രഹിതമാണെന്ന് തില്ലങ്കേരി പറഞ്ഞു.

Also Read : ബാ​റി​ൽ ​നി​ന്ന് മ​ദ്യ​പി​ച്ചി​റ​ങ്ങി​യ യു​വാ​വി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : പ്രതി പിടിയിൽ

ആലപ്പുഴയില്‍ പോയത് ഒരു പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു. കുറച്ച് ദിവസമായി എല്ലാ ജില്ലകളിലും ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലുള്ള സംഘടനാ യാത്ര നടത്തുകയാണ്. സംഘടനയുടെ പരിപാടികളുടെ ഭാഗമായി പൊതുയോഗങ്ങളും സംഘടപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരവാദികളുമായി ബന്ധപ്പെട്ട കേസുകളില്‍ പൊലീസ് ഉരുണ്ടുകളിക്കുകയാണെന്നും തില്ലങ്കേരി പറഞ്ഞു. ഏത് സമാധാനശ്രമങ്ങള്‍ക്കും പങ്കാളിയാവാന്‍ തങ്ങള്‍ തയ്യാറാണെന്നും കെ.എസ്. ഷാനിന്റെ കൊലപാകത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പാലക്കാട് മാധ്യമ പ്രവര്‍ത്തകരോട് മറുപടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button