Latest NewsNewsInternationalOmanGulf

കോവിഡ് വ്യാപനം: ഒമാൻ യാത്രയ്ക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തി സിവിൽ ഏവിയേഷൻ അതോറിറ്റി

മസ്‌കത്ത്: യുഎഇയിൽ നിന്ന് ഒമാനിലേക്കു യാത്ര ചെയ്യുന്നവർക്കായി പുതിയ നിബന്ധനകൾ ഏർപ്പെടുത്തി സിവിൽ ഏവിയേഷൻ അതോറിറ്റി. കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സഹിതം രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. https://covid19.emushrif.om/ എന്ന ലിങ്കിലൂടെയാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടത്. 14 ദിവസത്തിനിടെ നടത്തിയ പിസിആർ പരിശോധനയുടെ നെഗറ്റീവ് റിപ്പോർട്ടും ഉണ്ടായിരിക്കണം.

Read Also: ഇന്ത്യയുടെ 47 ചീഫ് ജസ്റ്റിസുമാരില്‍ കുറഞ്ഞത് 14 പേരെങ്കിലും ബ്രാഹ്മണരാണ്: ജുഡീഷ്യറിയിൽ ബ്രാഹ്മണാധിപത്യമെന്ന് ബ്രിട്ടാസ്

രജിസ്‌ട്രേഷന്റെ പകർപ്പ്, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, നെഗറ്റീവ് പിസിആർ ഫലം അല്ലെങ്കിൽ ഒമാനിലെത്തിയ ശേഷം പിസിആർ പരിശോധന നടത്താനുള്ള റിസർവേഷൻ തുടങ്ങിയവയാണ് വാക്‌സിൻ സ്വീകരിച്ച യാത്രക്കാർ കരുതേണ്ട രേഖകൾ

രജിസ്‌ട്രേഷന്റെ പകർപ്പ്, നെഗറ്റീവ് പിസിആർ ഫലം അല്ലെങ്കിൽ ഒമാനിലെത്തിയ ശേഷം പിസിആർ പരിശോധന നടത്താനുള്ള റിസർവേഷൻ, ഒമാനികളോ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റെയ്‌നിൽ നിന്ന് ഒഴിവാക്കപ്പെടാത്തവർക്ക് ക്വാറന്റെയ്ൻ സെന്റർ റിസർവേഷൻ രേഖ എന്നിവയാണ് വാക്‌സിൻ സ്വീകരിക്കാത്ത യാത്രക്കാർ കയ്യിൽ കരുതേണ്ട രേഖകൾ. യാത്രക്കാർ വിമാനത്തിൽ കയറും മുൻപ് എല്ലാ രേഖകളും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നാണ് നിർദ്ദേശം. മാർഗനിർദേശങ്ങൾ പാലിക്കാത്തവരെ കൊണ്ടുവന്നാൽ വിമാനക്കമ്പനികൾക്ക് പിഴ ചുമത്തുമെന്നും ഒമാൻ സിവിൽ ഏവിയേഷൻ മുന്നറിയിപ്പ് നൽകി.

Read Also: അഡൽറ്റ് സിനിമകളുടെ സെൻസർഷിപ്പ് ഒഴിവാക്കി യുഎഇ: ചിത്രങ്ങൾ കാണാനുള്ള പ്രായപരിധിയും ഉയർത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button