KeralaLatest NewsNews

ആലപ്പുഴ ഇരട്ട കൊലപാതകം: അന്വേഷണത്തിൽ നിർണ്ണായക പുരോഗതി, കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് എ ഡി ജി പി

അന്വേഷണത്തിന്റെ ഭാ​ഗമായി സമൂഹമാധ്യമങ്ങളിലൂടെയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കൊച്ചി: ആലപ്പുഴ ഇരട്ടകൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് എഡിജിപി വിജയ് സാഖറെ. കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമെ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിടാന്‍ കഴിയുകയുള്ളൂവെന്നും വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു.

Read Also: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കടുത്ത ശിക്ഷ: കരട് ബില്‍ പാസാക്കനൊരുങ്ങി മന്ത്രിസഭ

‘രഞ്ജിത്തിന്റെ കൊലപാതകത്തിൽ ഉൾപെട്ടെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. മണ്ണഞ്ചേരിയിൽ നിന്ന് കണ്ടെത്തിയ ബൈക്ക് രഞ്ജിത്തിന്റെ കൊലപാതകത്തിന് ഉപയോഗിച്ചതാണ്. അന്വേഷണത്തിന്റെ ഭാ​ഗമായി സമൂഹമാധ്യമങ്ങളിലൂടെയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രകോപന പോസ്റ്റുകളിൽ നടപടി ഉണ്ടാകും. സംഭവങ്ങൾക്ക് പിന്നിലെ ​ഗൂഢാലോചന വിശദമായി അന്വേഷിക്കും’- എഡിജിപി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button