Latest NewsNewsIndia

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കടുത്ത ശിക്ഷ: കരട് ബില്‍ പാസാക്കനൊരുങ്ങി മന്ത്രിസഭ

ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കിടയിലും ബില്‍ അവതരിപ്പിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍.

ബെംഗളൂരു: സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ തിങ്കളാഴ്ച കര്‍ണാടക മന്ത്രിസഭ പരിഗണിക്കും. ബില്ലില്‍ കര്‍ശന വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തുക. പട്ടിക ജാതി-പട്ടിക വര്‍ഗം, പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍ എന്നിവരെ അനുവാദമില്ലാതെ മതപരിവര്‍ത്തനം നടത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം 10 വര്‍ഷം തടവുശിക്ഷ ലഭിക്കും. വിവാഹത്തിനായി നിര്‍ബന്ധിച്ചുള്ള മതപരിവര്‍ത്തനവും ശിക്ഷാര്‍ഹമാണ്. സൗജന്യ വിദ്യാഭ്യാസം, ജോലി വാഗ്ദാനം ചെയ്തുള്ള മതംമാറ്റം എന്നിവയും ശിക്ഷാര്‍ഹമായിരിക്കും. മതംമാറുന്നതിന് രണ്ട്മാസം മുമ്പ് സര്‍ക്കാര്‍ അനുമതി തേടണം.

Read Also: തനിക്കായി വെച്ച കസേര മാറ്റി തൊഴിലാളികൾക്കൊപ്പമിരുന്ന പ്രധാനമന്ത്രിയെ പ്രശംസിച്ച് സോഷ്യൽ മീഡിയ

ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കിടയിലും ബില്‍ അവതരിപ്പിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. ബില്ലിന്റെ നിയമസാധുത പരിശോധിക്കാന്‍ നിരവധി തവണയാണ് സര്‍ക്കാര്‍ യോഗം ചേര്‍ന്നത്. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരുമായും കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് ബില്‍ അവതരിപ്പിക്കുന്നത്. ചില നിര്‍ണായക കാര്യങ്ങളില്‍ മന്ത്രിസഭ തീരുമാനമെടുക്കും. 2023ലാണ് കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവയാണ് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കിയ സംസ്ഥാനങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button