Latest NewsNewsFootballSports

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും: വിജയവഴിയില്‍ തിരിച്ചെത്തി എടികെ

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സീസണിലെ ഏഴാം മത്സരത്തിനിറങ്ങും. ചെന്നൈയിന്‍ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. രാത്രി ഏഴരയ്ക്ക് മത്സരം തുടങ്ങും. പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റിയെ മുട്ടുകുത്തിച്ച ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. അതേസമയം, ഒഡിഷ എഫ്‌സിയെ മറികടന്നാണ് ചെന്നൈയിന്‍ എഫ്‌സിയുടെ വരവ്.

വിജയവഴിയിൽ തുടരാന്‍ ഉറച്ചാണ് വാസ്‌കോ ഡ ഗാമയില്‍ ദക്ഷിണേന്ത്യന്‍ ടീമുകള്‍ മുഖാമുഖം വരുന്നത്. ആദ്യ കളിയിലെ തോൽവിക്ക് ശേഷം അപരാജിതരായി മുന്നേറുന്ന ബ്ലാസ്റ്റേഴ്‌സ് ഹോര്‍ഗെ പെരേര ഡയസിന്‍റെ പരിക്ക് ഗുരുതരമില്ലെന്ന് അറിഞ്ഞതിന്റെ ആശ്വാസത്തിലാണ്. അതേസമയം സീസണിൽ ഏറ്റവും കുറച്ച് ഗോള്‍ നേടുകയും ഗോള്‍ വഴങ്ങുകയും ചെയ്‌ത ടീമാണ് ചെന്നൈയിന്‍. 11 പോയിന്റുമായി പട്ടികയില്‍ നാലാമതാണ്.

Read Also:- കഴുത്ത് വേദന മാറാൻ..!

അതേസമയം, വിജയവഴിയില്‍ തിരിച്ചെത്തി എടികെ മോഹന്‍ ബഗാന്‍. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് എടികെ മോഹന്‍ ബഗാന്‍ തകര്‍ത്തു. പുതിയ പരിശീലകന്‍ യുവാന്‍ ഫെറാന്‍ഡോയുടെ കീഴിലാണ് മോഹന്‍ ബഗാന്‍ ഇന്ന് കളത്തിലിറങ്ങിയത്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ വിജയിക്കാന്‍ കഴിയാതെപോയ മോഹന്‍ ബഗാന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button