Latest NewsSaudi ArabiaNewsInternationalGulf

റിയാദ് സീസൺ 2021: ഇതുവരെ സന്ദർശനം നടത്തിയത് 6 ദശലക്ഷത്തിലധികം പേർ

റിയാദ്: റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പരിപാടികൾ ഇതുവരെ സന്ദർശിക്കാനെത്തിയത് ദശലക്ഷത്തിലധികം പേർ. 2021 ഒക്ടോബർ 20-നാണ് റിയാദ് സീസൺ 2021 ന് തുടക്കം കുറിച്ചത്. ഒന്നേകാൽ ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇതിൽ 37000-ത്തോളം നേരിട്ടുള്ള തൊഴിലവസങ്ങളും, 85000 മറ്റു തൊഴിലവസരങ്ങളും ഉൾപ്പെടുന്നുണ്ട്.

Read Also: കോവിഡ് വ്യാപനം: സൗദി അറേബ്യയിലെ പള്ളികളിൽ വീണ്ടും കോവിഡ് പ്രോട്ടോകോളുകൾ നിർബന്ധമാക്കുന്നു

തദ്ദേശീയരും, വിദേശികളുമായ നിരവധി പേരാണ് മേളയിൽ പങ്കെടുക്കുന്നതിനായി ഓരോ ദിവസവും റിയാദിലെത്തുന്നത്. ഏകദേശം 5.4 ദശലക്ഷം സ്‌ക്വയർ മീറ്ററിൽ പരന്ന് കിടക്കുന്ന റിയാദ് സീസൺ വേദിയിൽ 14 വ്യത്യസ്ത വിനോദ മേഖലകൾ ഒരുക്കിയിട്ടുണ്ട്. 7500-ത്തോളം വിനോദ പ്രദർശനങ്ങൾ, ആഘോഷ പരിപാടികൾ തുടങ്ങിയവ മേളയുടെ ഭാഗമായി അരങ്ങേറുന്നത്.

Read Also: ലൈംഗിക പീഡനം ചെറുത്ത എട്ടാം ക്ലാസുകാരിയെ 13 സെക്കന്റിനുള്ളില്‍ 8 തവണ കുത്തി, സിസി ടിവി ദൃശ്യങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button