ThiruvananthapuramNattuvarthaKeralaNews

ലോറി മറിഞ്ഞ് നാലുപേർ മരിച്ചു

കാസർകോട്: തടികയറ്റിവന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേർ മരിച്ചു. കാസർകോട് ജില്ലയിലെ പാണത്തൂരിനടുത്ത് പരിയാരത്തായിരുന്നു അപകടം. മൂന്നുപേർക്ക് പരിക്കേറ്റു. രാജപുരം, പാണത്തൂർ, കുണ്ടുപ്പള്ളി സ്വദേശികളാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ ലോറി ഡ്രൈവറും ഉൾപ്പെടുന്നു. ഇന്ന് വൈകിട്ടായിരുന്നു അപകടം.

തലകീഴാണ് ലോറി മറിഞ്ഞത്. ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരും ഫയർഫോഴ്‌‌സും ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്. രാജപുരം കല്ലപ്പള്ളിയിൽ നിന്നും പാണത്തൂരിലേക്ക് പോവുകയായിരുന്നു ലോറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button