Latest NewsNewsFootballSports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ട് മത്സരങ്ങള്‍ കൂടി മാറ്റിവച്ചു

മാഞ്ചസ്റ്റർ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ട് മത്സരങ്ങള്‍ കൂടി മാറ്റിവെച്ചു. ഇതോടെ താത്കാലിമായി ഉപേക്ഷിച്ച പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ എണ്ണം 12 ആയി. ലിവര്‍പൂള്‍- ലീഡ്‌സ്, വോള്‍വ്‌സ്- വാറ്റ്‌ഫോര്‍ഡ് മത്സരങ്ങളാണ് മാറ്റിവെച്ചത്.

ഡിസംബര്‍ 26ന് നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് മാറ്റിവെച്ചത്. താരങ്ങളില്‍ ചിലര്‍ക്കും സ്റ്റാഫുകള്‍ക്കും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മത്സരങ്ങള്‍ മാറ്റിവെയ്ക്കണമെന്ന് ലീഡ്‌സും വാറ്റ്‌ഫോര്‍ഡും പ്രീമിയര്‍ ലീഗ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

Read Also:- ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാന്‍..!

ലീഡ്‌സിനെയും വാറ്റ്‌ഫോര്‍ഡിനെയും പരിക്കും വേട്ടയാടുന്നുണ്ട്. ഇതു കാരണം ഫൈനല്‍ ഇലവനില്‍ പ്രധാന താരങ്ങളുടെ അഭാവവും എണ്ണക്കുറവും ഇരുക്ലബ്ബുകളും നേരിടുകയാണ്. അതേസമയം, ബോക്‌സിംഗ് ഡേയിലെ മറ്റു മത്സരങ്ങള്‍ മാറ്റമില്ലാതെ നടക്കുമെന്ന് പ്രീമിയര്‍ ലീഗ് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button