KottayamKeralaNattuvarthaLatest NewsNewsCrime

പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് ബൈക്ക് മറിഞ്ഞു: തോട്ടില്‍ വീണ യുവാവിന് ദാരുണാന്ത്യം

ഇന്നലെ രാത്രിയാണ് അപകടം നടന്നതെങ്കിലും ഇന്ന് രാവിലെയാണ് അപകടമുണ്ടായ വിവരം പുറത്തറിഞ്ഞത്

കോട്ടയം: പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് ബൈക്ക് മറിഞ്ഞ് തോട്ടില്‍ വീണ യുവാവിന് ദാരുണാന്ത്യം. മണര്‍കാട് കാവുംപടി തെക്കുംകുന്നേല്‍ ടി സി അരവിന്ദ് (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ കോട്ടയത്ത് ആയിരുന്നു അപകടം നടന്നത്.

Read Also : രഞ്ജിത്ത് കൊലപാതകം: പ്രതികള്‍ക്കായി തെരച്ചില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്, സഹായം ലഭിക്കുന്നതായി സൂചന

യാത്രയ്ക്കിടെ യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് മാലം ജംഗ്ഷനിലെ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് മറിയുകയായിരുന്നു. തുടര്‍ന്ന് യുവാവ് പത്തടി താഴെയുള്ള തോട്ടിലേക്ക് വീഴുകയായിരുന്നു. ഇന്നലെ രാത്രിയാണ് അപകടം നടന്നതെങ്കിലും ഇന്ന് രാവിലെയാണ് അപകടമുണ്ടായ വിവരം പുറത്തറിഞ്ഞത്.

രാവിലെ നടത്തിയ തെരച്ചിലിന് ഒടുവിലാണ് അരവിന്ദിന്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button