Latest NewsSaudi ArabiaNewsInternationalGulf

കള്ളപ്പണം വെളുപ്പിക്കൽ: കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്ന വിദേശികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

റിയാദ്: രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്ന വിദേശികൾക്കെതിരെ സ്വീകരിക്കുന്ന വിചാരണ നടപടികൾ സംബന്ധിച്ച അറിയിപ്പ് നൽകി സൗദി പബ്ലിക് പ്രോസിക്യൂഷൻ. സൗദിയിൽ വെച്ച് ഇത്തരം കുറ്റകൃത്യങ്ങളിൽ പങ്കെടുത്ത ശേഷം സ്വദേശങ്ങളിലേക്ക് തിരികെ മടങ്ങിയ വിദേശികൾ, ഇത്തരം കേസുകളിൽ കുറ്റാരോപിതരാകുന്ന സാഹചര്യത്തിൽ, തുടർനടപടികൾക്കും, വിചാരണയ്ക്കുമായി ഇത്തരം വിദേശികളെ വിട്ടുകിട്ടുന്നതിനായുള്ള അപേക്ഷകൾ സൗദി അറേബ്യ അതാത് രാജ്യങ്ങളിലെ അന്താരാഷ്ട്ര സഹകരണ വകുപ്പുകളിൽ സമർപ്പിക്കുമെന്നാണ്് അധികൃതർ അറിയിച്ചിരിക്കുന്നത്.

Read Also: പാമ്പിനെ വെച്ച് മുടി കെട്ടി ഷോപ്പിംഗ് മാളിലെത്തി യുവതി: അമ്പരന്ന് നാട്ടുകാര്‍: വീഡിയോ

ഇവരെ സൗദിയിൽ വെച്ചുള്ള നിയമനടപടികൾ നേരിടുന്നതിനായി മടക്കി ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത്തരത്തിൽ കുറ്റാരോപിതരാകുന്ന വിദേശികളുടെ രാജ്യങ്ങൾക്ക് അവരെ നിയമനടപടികൾക്കായി സൗദി അധികൃതരെ ഏൽപ്പിക്കുന്നതിനുള്ള അവകാശമുണ്ടെന്നും അധികൃതർ വിശദമാക്കി. കുറ്റാരോപിതരാകുന്ന വിദേശികൾക്കെതിരെ അവരുടെ സ്വന്തം രാജ്യങ്ങളിലെ നിയമസംവിധാനം കൃത്യമായ നിയമനടപടികൾ സ്വീകരിക്കുകയും, ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് സൗദി അധികൃതരോട് പ്രതിജ്ഞ ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം നടപടികൾ സൗദി അറേബ്യ അംഗീകരിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Read Also: തരൂർ കോൺ​ഗ്രസിലെ ഒരു എം.പി മാത്രം: തീരുമാനങ്ങൾ അനുസരിച്ചില്ലെങ്കിൽ പുറത്ത് പോകേണ്ടി വരുമെന്ന് കെ സുധാകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button