KeralaLatest NewsNews

‘അവർ ക്രിമിനലുകൾ അല്ല, കഠിനാധ്വാനികളാണ്’: അറിഞ്ഞോ അറിയാതെയോ ലഹരി ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് സാബു ജേക്കബ്

ഇന്നലെ അർധരാത്രിയോടെയാണ് കിഴക്കമ്പലം കിറ്റെക്‌സിലെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിൽ സംഘര്‍ഷം ഉണ്ടായത്

കൊച്ചി : കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് കിറ്റെക്‌സ് എം ഡി സാബു ജേക്കബ്. ആക്രമണം നടത്തിയ തങ്ങളുടെ തൊഴിലാളികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരല്ലെന്നും ലഹരി ഉപയോഗിച്ച ശേഷം നടത്തിയ ആക്രമണമാണിതെന്നും അദ്ദേഹം പറഞ്ഞു.

‘യാദൃശ്ചികമായ സംഭവമാണ് ഇന്നലെ രാത്രി ഉണ്ടായത്. നാഗലാന്‍ഡ്, മണിപ്പൂര്‍ സംസ്ഥാനക്കാരായ തൊഴിലാളികള്‍ ക്രിസ്മസിന്റെ ഭാഗമായി കരോള്‍ നടത്തിയിരുന്നു. അവരില്‍ തന്നെ കുറച്ച് ആളുകള്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. അത് നിയന്ത്രിക്കാന്‍ സെക്യൂരിറ്റി ജീവനക്കാരും പിന്നീട് സൂപ്പര്‍വൈസേഴ്‌സും ഇടപ്പെട്ടു. അവരേയും ആക്രമിച്ചു. തുടര്‍ന്ന് ഞങ്ങള്‍ പോലീസിനെ വിളിക്കുകയാണ് ഉണ്ടായത്. പോലീസെത്തിയപ്പോള്‍ അവരേയും അക്രമിച്ചു. തൊഴിലാളികള്‍ ലഹരി ഉപയോഗിച്ചിരുന്നതായാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ആരേയും ആര്‍ക്കും നിയന്ത്രിക്കാന്‍ സാധിക്കാത്ത രീതിയിലേക്ക് മാറി. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് ഇവരെന്ന് തോന്നുന്നില്ല. വളരെ കഠിനാധ്വാനം ചെയ്യുന്നവരാണ് ഇവർ. തങ്ങളുടെ വര്‍ഷങ്ങളായുള്ള അനുഭവം അതാണ്. ആദ്യമായിട്ടാണ് ഇങ്ങനെയുള്ള ഒരു സംഭവം ഉണ്ടായിട്ടുള്ളത്. അവിടെ ആരോ ലഹരി എത്തിച്ചിട്ടുണ്ട്. അറിഞ്ഞോ അറിയാതെയോ ആകാം പലരും ഇത് ഉപയോഗിച്ചത്. ലഹരിക്ക് പുറത്ത് ചെയ്ത അക്രമങ്ങളാണ് ഇത്. മന്‍കൂട്ടി പ്ലാന്‍ ചെയ്ത ഒരു സംഭവമല്ല’- സാബു ജേക്കബ് പറഞ്ഞു.

Read Also  :  റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​യ യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ത്ത‌ു : യുവാക്കൾ പിടിയിൽ

ഇന്നലെ അർധരാത്രിയോടെയാണ് കിഴക്കമ്പലം കിറ്റെക്‌സിലെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിൽ സംഘര്‍ഷം ഉണ്ടായത്. ഇതോടെയാണ് സംഭവം അന്വേഷിക്കാനായി പോലീസ് എത്തിയത്. തുടർന്ന് ഇവർ പോലീസിനെയും അക്രമിക്കുകയായിരുന്നു. ഒപ്പം പോലീസ് എത്തിയ ജീപ്പ് നൂറോളം വരുന്ന തൊഴിലാളികള്‍ ചേര്‍ന്ന് അടിച്ച് തകര്‍ക്കുകയും കുന്നത്തുനാട് പോലീസ് സ്റ്റേഷനിലെ ജീപ്പ് തൊഴിലാളികള്‍ തീ വെയ്ക്കുകയും ചെയ്തു. വാഹനം പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തിൽ കുന്നത്തുനാട് സി.ഐയ്ക്ക് അടക്കം അഞ്ച് പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button