ThrissurLatest NewsKeralaNattuvarthaNews

ബൈക്കിനു പിറകില്‍ ലോറിയിടിച്ച് യുവാവിന് പരിക്ക്

ലോറിയുടെ അടിയില്‍ കുടുങ്ങിയ ബൈക്ക് ഫയര്‍ഫോഴ്‌സെത്തിയാണ് പുറത്തെടുത്തത്

ആമ്പല്ലൂര്‍: ബൈക്കിനു പിറകില്‍ ലോറിയിടിച്ച് യുവാവിന് പരിക്ക്. ദേശീയപാത പുതുക്കാട് ആണ് സംഭവം. ലോറിയുടെ അടിയില്‍ കുടുങ്ങിയ ബൈക്ക് ഫയര്‍ഫോഴ്‌സെത്തിയാണ് പുറത്തെടുത്തത്. അപകടത്തില്‍ തെറിച്ചുവീണ ബൈക്ക് യാത്രിക്കാരന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Read Also : സർക്കാരിന്റെ ലാപ്ടോപ്പുകള്‍ തിരിച്ചുനല്‍കി ആദിവാസി വിദ്യാര്‍ഥികള്‍: ‘ഉണ്ടായിട്ടും പ്രയോജനമില്ല’

തിങ്കളാഴ്ച രാവിലെ പുതുക്കാട് പൊലീസ് സ്റ്റേഷന് സമീപത്തെ യൂ-ടേണിലായിരുന്നു അപകടം. ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

പെട്ടെന്ന് ബ്രേയ്ക്കിട്ട ബൈക്കിന് പിറകില്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് അരമണിക്കൂറോളം ദേശീയപാതയില്‍ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. സംഭവമറിഞ്ഞ് പുതുക്കാട് പൊലീസ് സ്ഥലത്തെത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button