Latest NewsIndia

‘പഞ്ചാബ് തെരഞ്ഞെടുപ്പിൽ റെക്കോർഡ് സൃഷ്ടിക്കും’ : ബിജെപി സഖ്യത്തിനു ശേഷം അമരീന്ദർ സിംഗ്

ചണ്ഡീഗഡ്: പഞ്ചാബിൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ റെക്കോർഡ് വിജയം സൃഷ്ടിക്കുമെന്ന് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ബിജെപിയ്ക്കൊപ്പമുള്ള സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാജ്യ നന്മയും, പുരോഗതിയും സർവ്വോപരി ദേശീയ സുരക്ഷയും കണക്കിലെടുത്ത് സഖ്യം സൃഷ്ടിക്കാൻ മുന്നോട്ടു വന്നതിൽ ഞാൻ അഭിമാനിക്കുന്നു. വരാൻ പോകുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിൽ ഞങ്ങൾ റെക്കോർഡ് വിജയം നേടും’ അമരീന്ദർ സിങ് പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, എന്നിവരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അമരീന്ദർ സിംഗ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ബി.ജെ.പി, സന്യുക്ത്, എന്നിവരോടൊപ്പം പഞ്ചാബ് ലോക് കോൺഗ്രസ് ഒരുമിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നു പറഞ്ഞ ക്യാപ്റ്റൻ, ഈ കൂട്ടുകെട്ട് പഞ്ചാബിനെ സുസ്ഥിരമായ വളർച്ചയുടെയും വികസനത്തിന്റെയും പാതയിലേക്ക് നയിക്കുമെന്നും കൂട്ടിച്ചേർത്തു. ഇരട്ട എഞ്ചിനുള്ള സർക്കാരായിരിക്കും പഞ്ചാബിൽ നിലവിൽ വരികയെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button