Latest NewsNewsSaudi ArabiaInternationalGulf

ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി സൗദി

റിയാദ്: സൗദി അറേബ്യയിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച വരെ ഇടിമിന്നലുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തലസ്ഥാന നഗരമായ റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ, ഖസീം, അസീർ, അൽ ബഹ എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു.

Read Also: രഞ്ജിത്ത് വധം: രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍, ഒരാൾ പിടിയിലായത് ബെംഗളൂരുവിൽ നിന്നും

മദീന, തബൂക്ക്, അൽ ജൗഫ്, വടക്കൻ പ്രവിശ്യ, ജിസാൻ എന്നിവിടങ്ങളിളും ഇടിമിന്നലോട് കൂടിയ നേരിയ മഴ ഉണ്ടാകാൻ സാധ്യതയുണ്ട്.

അപകട സാധ്യത നിറഞ്ഞ പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും വെള്ളപ്പൊക്കമുണ്ടായേക്കാവുന്ന സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. സൗദി അറേബ്യയിൽ പല പ്രദേശങ്ങളിലും തണുപ്പ് കൂടുന്നതായും അധികൃതർ പറഞ്ഞു.

Read Also: അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ കൊന്ന് ചാക്കില്‍ കെട്ടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പൊലീസില്‍ കീഴടങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button