KeralaLatest NewsNews

‘രാജ്യത്തിന്റെ പ്രശ്നങ്ങൾ അഭിമുഖീകരിക്കാതെ മോദി സന്യാസിയെ പോലെ ക്ഷേത്രങ്ങൾ കയറിയിറങ്ങുന്നു’: എ വിജയരാഘവൻ

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സി.പി.എം നേതാവ് എ വിജയരാഘവൻ. രാജ്യത്തിന്റെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്നും ഒരു സന്യാസിയെ പോലെ ക്ഷേത്രങ്ങൾ കയറിയിറങ്ങുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും വിജയരാഘവൻ പറഞ്ഞു. നരേന്ദ്രമോദി നടത്തുന്ന ഓൺലൈൻ ക്ലാസിൽ പൂജ പഠിക്കാൻ അപേക്ഷനൽകി കാത്തിരിക്കുകയാണ് രാഹുൽ ​ഗാന്ധി എന്നും വിജയരാഘവൻ പറഞ്ഞു.

സംസ്ഥാനങ്ങളെക്കൂടി പ്രതിസന്ധിയിലാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. സംസ്ഥാനങ്ങളുടെ വരുമാനം കുത്തനെ കുറഞ്ഞു. ജിഎസ്ടി വന്നതോടെ വരുമാനമില്ലാത്ത വല്ലാത്ത അവസ്ഥയിലൂടെയാണ് നാം കടന്നു പോകുന്നത്. എന്നാൽ, ഈ പ്രതിസന്ധിയിൽ പകച്ച് നിൽക്കുകയല്ല കേരളം ചെയ്തത്. കിഫ്ബിയിലൂടെ പണം സമാഹരിച്ച് നിക്ഷേപങ്ങളെ സ്വാ​ഗതം ചെയ്താണ് പ്രതിസന്ധി മറികടന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also  :  ഒമിക്രോണിനും ഡെൽമിക്രോണിനും പിന്നാലെ ആശങ്ക സൃഷ്ടിച്ച് ഫ്ളൊറോണ

50 വർഷത്തിന് ശേഷമുണ്ടാകുന്ന കുട്ടികൾക്കും പൊതുവിദ്യാലയത്തിലൂടെ പഠനം സാധ്യമാകുന്ന രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഇടതുപക്ഷ സർക്കാർ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ എന്ന് കേൾക്കുമ്പോൾ തന്നെ പ്രതിപക്ഷം എതിർപ്പ് ഉന്നയിച്ചു. കംപ്യൂട്ടറിനെയും ട്രാക്ടറിനെയും എതിർത്തവർ എന്ന്‌ ഞങ്ങളെ കളിയാക്കുന്നവർ എന്തുകൊണ്ട് കെ റെയിലിനെ എതിർക്കുന്നു എന്നും വിജയരാഘവൻ ചോദിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button